വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത നവകേരളം ക്യാമ്പയിനുമായി ബന്ധപ്പെട്ട് ഹരിത ടൗൺ പ്രഖ്യാപനത്തിന്റെ മുന്നോടിയായി വിവിധ ക്ലബ്ബുകളുടെയും പൊതുപ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും വ്യാപാരസ്ഥാപനങ്ങൾക്ക് ബോധവൽക്കരണ നോട്ടീസുകൾ വിതരണം ചെയ്തു. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ ജി., ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ദേവയാനി എം. വി, മറ്റ് ജനപ്രതിനിധികളായ ഉണ്ണികൃഷ്ണൻ, കുറുക്കൻ മുഹമ്മദ്, ആസിയ, നഫീസ എന്നിവർ പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു.
മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി വേങ്ങര ഗ്രാമപഞ്ചായത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു
admin