പറപ്പൂർ: വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പരിധിയിലെ ഏഴ് പഞ്ചായത്തുകയിലെയും തെരഞ്ഞെടുത്ത വായനശാലകളെ ഇ ലൈബ്രറികളായി മാറ്റുന്നതിന്റെ ഭാഗമായി നൽകിയ ലാപ്ടോപ്പുകൾ അടക്കമുള്ള ഉപകരണങ്ങൾ പറപ്പൂർ യുവജന സംഘത്തിന് നൽകി. ചടങ്ങിന്റെ ഉദ്ഘാടനം ഡിവിഷൻ മെമ്പർ നാസർ പറപ്പൂർ നിർവഹിച്ചു. പ്രസിഡൻറ് മുസ്സ എടപ്പനാട്ട് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഉമൈബ ഊർഗ്ഗമണ്ണിൽ, അബ്ദുറഹിമാൻ മാസ്റ്റർ, അസൈനാർ മാസ്റ്റർ, മുൻ ബി.ഡി.ഒ കുഞ്ഞിതുട്ടി, ബഷീർ പാക്കട, മാനു എടപ്പനാട്ട്, സുബ്രഹ്മണ്ണ്യൻ, മറിയാമു ടീച്ചർ, റഹീസ് പങ്ങിണിക്കാടൻ, അബ്ബാസ് അലി എന്നിവർ പ്രസംഗിച്ചു.