പറപ്പൂർ: ഐ.യു ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്തംഗം ടി.പി.എം ബഷീർ ഉദ്ഘാടനം ചെയ്തു. വാർഡംഗം ഫസ്ന ആബിദ് അധ്യക്ഷതവഹിച്ചു. പ്രിൻസിപ്പാൾ സി. അബ്ദുൽ അസീസ്, എസ്.എം.സി ചെയർമാൻ ഹംസ തോപ്പിൽ, ഇ.കെ സുബൈർ, സി സുലൈമാൻ, സി.അബ്ദുൽ കബീർ, സി.ടി. സലീം, എം.കെ ഷാഹുൽഹമീദ്, അനു സി ഇട്ടൂപ്പ്,ജാസ്മിൻ തേക്കിൽ എന്നിവർ പ്രസംഗിച്ചു.
വിവിധ സെഷനുകളിൽ മൻസൂർ, ടി.കെ അബ്ദുറഹീം, ജാഫർ പുതുക്കിടി, സമീർ, പി.എസ് ലീജ, ടി.കെ നൗഷാദ് മുഹമ്മദ് റഫീഖ്, അബ്ദുൽ കരീം ചാലിൽ, യാസർ എന്നിവർ വിഷയമവതരിപ്പിച്ചു.