വേങ്ങര: ആധുനിക ലോകത്ത് ലിബറൽ ചിന്തകൾ കുടുംബ ബന്ധങ്ങൾക്ക് വെല്ലുവിളികൾ ഉയർത്തുന്നുവെന്നു ജമാഅത്തെ ഇസ്‌ലാമി മുൻ മലപ്പുറം ജില്ല പ്രസിഡന്റ് സലിം മമ്പാട്. എന്നാൽ ഇസ്‌ലാം, കുടുംബബന്ധങ്ങളെ ശക്തിപ്പെടുത്താനുള്ള മാർഗങ്ങൾ നിർദ്ദേശിക്കുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു. തോട്ടശേരിയറ വോൾപ്പ് ഓഡിറ്റോറിയത്തിൽ തണലാണ് കുടുംബം എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്‌ലാമി എ. ആർ നഗർ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച നേതൃ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ ഏരിയ പ്രസിഡന്റ് പി. ഇ ഖമറുദ്ധീൻ അധ്യക്ഷത വഹിച്ചു. കെ. സി ഹസൻ, സൈദു പുലാശ്ശേരി, കെ. സി അബ്ദുൽ റഹ്മാൻ, ടി. കെ മുഹമ്മദ്, ഇ. കെ ആലിമൊയ്‌തീൻ, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുളിക്കൽ അബൂബക്കർ, കോതേരി മൊയ്‌തീൻ കുട്ടി, സി. ടി സലാഹുദ്ധീൻ എന്നിവർ പങ്കെടുത്തു.