വേങ്ങര: ഗവ മോഡൽ വെക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്റെ എൻ എസ് എസ് സപ്ത ദിന സഹവാസ ക്യാമ്പിന് തുടക്കം കുറിച്ചു. വി എച്ച് എസ് ഇ വിഭാകം കുറ്റിത്തറമ്മൽ എ എം യു പി സ്‌കൂളിലും എച്ച് എസ് എസ് വിഭാഗം പുഴച്ചാൽ എ എൽ പി സ്‌കൂളിലുമായാണ് ക്യാമ്പ്.
ക്യാമ്പിന്റ ഉദ്‌ഘാടനം പറപ്പൂർ പഞ്ചായത്ത് മെമ്പർ സൈദുബിന്റെ അധ്യക്ഷതയിൽ ജില്ലാപഞ്ചായത്ത് മെമ്പർ ടി പി എം ബഷീർ നിർവഹിച്ചു.
എച്ച് എസ് എസ് പ്രൻസിപ്പൽ ശംസുദ്ദീൻ, വി എച്ച് എസ് ഇ പ്രിൻസിപ്പൽ ശ്രീജ എ.കെ, വി മുഹമ്മദ്‌കുട്ടി (മാനേജർ എ എം യു പി സ്‌കൂൾ), പി ടി എ പ്രസിഡന്റ് ഫൈസൽ എ കെ, ബക്കർ കുണ്ടുപുഴക്കൽ, എസ് എം സി ചെയർമാൻ ടി കെ റഷീദ്, എച്ച് എം ചന്ദ്രശേഖരൻ, പി ടി എ ഭാരവാഹികൾ എന്നിവർ ആശംസകൾ നേർന്നു.