പറപ്പൂർ: അമ്പലമാട് ഇ അഹമ്മദ് ഫൗണ്ടേഷനും വേങ്ങര ആസ്റ്റർ ലാബും സംയുക്തമായി കോട്ടപറമ്പ് ഇ അഹമ്മദ് ഫൗണ്ടേഷൻ സബ് സെന്ററിൽ വെച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
110 പേരെ ടെസ്റ്റ് ചെയ്‌ത ക്യാമ്പിൽ ബ്ലഡ് പ്രഷർ, ഷുഗർ, കൊളസ്‌ട്രോൾ ചെക്കപ്പ് തീർത്തും സൗജന്യ മായിരുന്നു. ക്യാമ്പ് സംസ്ഥാന മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗം എം എം കുട്ടിമൗലവി ഉദ്ഘാടനം നിർവഹിച്ചു.