എ. ആർ നഗർ: സുസ്ഥിര വികസനത്തിന് എൻ.എസ്.എസ് യുവത എന്ന പ്രഖ്യാപനത്തോടെ കെ.എം.എച്ച്.എസ്.എസ് കുറ്റൂർ നോർത്ത് നാഷ്ണൽ സർവീസ് സ്കീം വളണ്ടിയർമാരുടെ സപ്തദിന സഹവാസ ക്യാമ്പിന് എയുപി സ്കൂൾ ഇരുമ്പുചോലയിൽ തുടക്കമായി. 'സ്നേഹചോല 2024' എന്ന പേരിൽ അൻപതോളം വളണ്ടിയർമാർ ഫീൽഡ് വർക്ക്, ബോധവൽക്കരണ ക്ലാസുകൾ, സാംസ്കാരിക പരിപാടികൾ മുതലായവ ക്യാമ്പിന്റെ ഭാഗമായി നടക്കും.
പരിപാടി എ. ആർ നഗർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ റഷീദ് കൊണ്ടാണത്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് അംഗവും സ്കൂൾ മാനേജരുമായ കാവുങ്ങൽ ലിയാകത്ത് അലി അധ്യക്ഷത വഹിച്ചു. രാവിലെ പ്രധാനധ്യാപകൻ ഷാഹുൽ ഹമീദ് ടി പതാക ഉയർത്തി. സ്കൂൾ പ്രിൻസിപ്പൽ
എലിസബത്ത് നൈനാൻ,
സ്കൂൾ മാനേജർ കെ.പി. ഹുസൈൻ
പഞ്ചായത്ത് അംഗങ്ങളായ
ഒ.സി. മൈമൂനത്ത്, കെ.വി ഉമ്മർകോയ,
ജുസൈറ മൻസൂർ,
പി. ടി. എ പ്രസിഡന്റുമാരായ
പി. കെ ഫൈസൽ,
അബ്ദുൽ റഷീദ് ചെമ്പകത്ത്,
മുനീർ തലാപ്പിൽ,
ഇസ്മയിൽ തെങ്ങിലാൻ, ഫൈസൽ കാവുങ്ങൽ,
ഇ. കെ ഹനീഫ, എസ്. വി ശ്രീജ, അഡ്വ. അനീസ്. കെ.പി.എം
യാസിർ പൂവിൽ,
അനസ് യാസീൻ, കെ.
മുഷിരിഫ്, പ്രോഗ്രാം കോ ഓർഡിനേറ്റർ സി. ഹാഷിം. എന്നിവർ സംസാരിച്ചു.