വേങ്ങര: വലിയോറ ദാറുൽ മആരിഫ് ഇസ്‌ലാമിയ അറബിക് കോളജിന്റെ 50-ാം വാർഷിക പ്രഖ്യാപന സമ്മേളനം 23 ന് തിങ്കളാഴ്ച 10 മണിക്ക് കോളജ് കാമ്പസിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, കോഴിക്കോട് ഖാളി സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ പാണക്കാട്, പൊന്മള അബ്ദുൽ ഖാദർ മുസ്ലിയാർ,സയ്യിദ് ജാഫർ തുറാബ് തങ്ങൾ പാണക്കാട്, യു അബ്ദുറഹീം മുസ്ലിയാർ കിടങ്ങഴി, ഒ കെമൂസാൻ കുട്ടി മുസ്ലിയാർ, കെ അബ്ദുൽ ഖാദർ ബാഖവി, കെ എം അഹമ്മദ് ബഷീർ ബാഖവി, ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി,അബ്ദു റഷീദ് സൈനി കക്കിഞ്ച തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും.
1975 ൽ ഒകെ എം ബാപ്പു മുസ്ലിയാരാണ് ദാറുൽ മആരിഫ് അറബിക് കോളജിന് തുടക്കം കുറിച്ചത്. നിലവിൽ സൈനി മത ബിരുദവും കലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ബിരുദമടക്കം ഭൗതിക വിദ്യാഭ്യാസവും ഇവിടെ നിന്ന് വിദ്യാർത്ഥികൾക്ക് കരസ്ഥമാക്കാം. കൂടാതെ ഇംഗ്ലീഷ്, അറബി, ഉർദു ഭാഷകളിലും ഐ ടി മേഖലയിലും പ്രത്യേക പരിശീലനവും നൽകുന്നുണ്ട്.
സ്ഥാപനത്തിന് കീഴിൽ ശരീഅത്ത് കോളേജ്, കോളേജ് ഓഫ് ഇസ്ലാമിക് സയൻസ്, തഹ്ഫീളുൽ ഖുർആൻ കോളേജ് എന്നിവയും ബീഹാറിലെ കട്ടിഹാർ ജില്ലയിലെ മലിക്ക് പൂരിൽ ദാറുൽ മആരിഫ് ഓഫ് കാമ്പസ് മെഹർ അലി ഷാ ദഅവ കോളജും പ്രവർത്തിച്ച് വരുന്നു.
വലിയോറയിൽ ഇരുന്നൂറോളം വിദ്യാർത്ഥികളാണ് താമസിച്ച് പഠനം നടത്തുന്നത്. ഇവരുടെ പഠനം, ഭക്ഷണം, താമസം എന്നിവ പൂർണ്ണമായും സൗജന്യമാണ് ഭാരവാഹികൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ
ഒ കെ അബ്ദുല്‍ അസീസ് ബാഖവി,
ഒ കെ സ്വാലിഹ് ബാഖവി
എം എ അസീസ്
എ കെ നാസര്‍ എന്നിവർ പങ്കെടുത്തു.