മലപ്പുറം സഹോദയ സിബിഎസ്ഇ സെവൻസ് ഫുട്മ്പോൾ ചാമ്പ്യൻഷിപ്പ് വേങ്ങര പീസ് പബ്ലിക് സ്കൂളിൽ തുടങ്ങി

വേങ്ങര: സിബിഎസ്ഇ സഹോദയ സ്കൂൾ കോംപ്ലക്സ് മലപ്പുറം റീജിയൻ മൂന്ന് ദിവസങ്ങളിലായി വേങ്ങര പീസ് പബ്ലിക് സ്കൂളിൽ വെച്ച്  സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് മുൻ സന്തോഷ്‌ ട്രോഫി താരം കെ പി സുബൈർ ഉദ്ഘാടനം നിർവഹിച്ചു. 

അണ്ടർ 14,17,19 എന്നീ മൂന്ന് വിഭാഗങ്ങളിലായി ജില്ലയിലെ 36 ടീമുകൾ വിവിധ  മത്സരങ്ങളിലായി മാറ്റുരക്കുന്നതാണ്.
സന്തോഷ് ട്രോഫി താരം കെപി സുബൈർ കിക്കെടുത്ത് മേളക്ക് തുടക്കം കുറിച്ചു. മലപ്പുറം സഹോദയ ജോയിന്റ് സെക്രട്ടറി  കെ ഗോപകുമാർ അധ്യക്ഷത വഹിച്ചു.

സ്കൂൾ പ്രിൻസിപ്പൽ എം.ജാസ്മിർ ഫൈസൽ, വൈസ് പ്രിൻസിപ്പൽ ഫബീല സി കെ, അഡ്മിനിസ്ട്രേറ്റർ ഖമറുസമാൻ,  കായികാധ്യാപകൻ ജസീം എന്നിവർ നേതൃത്വം നൽകി.
മറ്റെന്നാൾ 23 ന് തിങ്കളാഴ്ച നടക്കുന്ന ടൂർണമെന്റിന്റെ സമാപന ചടങ്ങിൽ മലപ്പുറം സഹോദയ ജനറൽ സെക്രട്ടറി എം. ജൗഹർ വിജയികൾക്ക് ട്രോഫികൾ സമ്മാനിക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}