വേങ്ങര: ജി.വി.എച്ച്. എസ്. എസ് വേങ്ങര വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് യുവധ്വനി വലിയോറ ജി.യു. പി. സ്കൂളിൽ വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. വേങ്ങര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു.
വേങ്ങര ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ആരിഫ മാടപ്പള്ളി, പി.ടി.എ പ്രസിഡൻ്റ് കെ.ടി. അബ്ദുൽ മജീദ്, എസ്.എം.സി ചെയർമാൻ ദിലീപ്. ടി.കെ., റഷീദ് പി , പി.ടി.എ വൈസ് പ്രസിഡന്റ് കെ. ഫക്രുദ്ദീൻ, മുരളി വേങ്ങര, പ്രിൻസിപ്പാൾ കെ. സന്തോഷ് കുമാർ, ഹെഡ്മാസ്റ്റർ സി. ഹരിദാസ്, ബി.ആർ.സി കോഡിനേറ്റർ നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു. വി.എച്ച്. എസ്. ഇ പ്രിൻസിപ്പാൾ യുകെ ഫൈസൽ സ്വാഗതവും വളണ്ടിയർ ലീഡർ പി.ടി. ഫാത്തിമ ജസ്ന നന്ദിയും പറഞ്ഞു.
ക്യാമ്പ് പ്രൊജക്ടുകളായി വിവിധ ദിവസങ്ങളിൽ ജല സംരക്ഷണ പ്രവർത്തനങ്ങൾ, ആരോഗ്യ ബോധവത്കരണം, ഡിജിറ്റൽ സാക്ഷരത പ്രവർത്തനങ്ങൾ, പച്ചക്കറിത്തോട്ടം, വയോജന മന്ദിരം സന്ദർശനം ,സാന്ത്വന പരിചരണം, അടിയന്തിര ജീവൻ രക്ഷാ പരിശീലനം, പേപ്പർ ബാഗ് നിർമ്മാണം, സോപ്പ് നിർമ്മാണം, നാടകക്കളരി തുടങ്ങിയവയോടൊപ്പം നേതൃപരിശീലന - വ്യക്തിത്വ വികസന പരിശീലനങ്ങളുമാണ് ക്യാമ്പിലുള്ളത്. ക്യാമ്പിന് വി.എച്ച് എസ് ഇ വിഭാഗം എൻ. എസ് എസ് പ്രോഗ്രാം ഓഫീസർ മുഹമ്മദ് ശരീഫ് നേതൃത്വം നൽകുന്നു.