പാലാണി: ഇരിങ്ങല്ലൂർ ഈസ്റ്റ് എ എം എൽ പി സ്കൂളിന്റെ 100-ാം വാർഷികാഘോഷ പരിപാടിയായ ശതാരവം 2025 മലപ്പുറം ജില്ലാ ഡെപ്യൂട്ടി കളക്ടർ കെ അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ പറപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി സലീമ ടീച്ചർ അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്തംഗങ്ങളായ എ.പി ഷാഹിദ , എ.പി. ഹമീദ് വേങ്ങര ബ്ലോക്ക് പ്രോഗ്രാം കോ- ഓഡിനേറ്റർ നൗഷാദ് കെ എം , എം.ടി.എ പ്രസിഡൻ്റ് ബാനുഷ ഹക്കീം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ഹെഡ്മാസ്റ്റർ അലക്സ് തോമസ് സ്വാഗതവും പി ടി എ പ്രസിഡൻ്റ് അഷ്റഫ് കപ്പൂർ നന്ദിയും പറഞ്ഞു
2025 ഡിസംബർ 31 വരെ ഒരു വർഷക്കാലം നീണ്ട നിൽക്കുന്ന പരിപാടികളാണ് ശതാരവം 2025 എന്ന പേരിൽ നടക്കുന്നത്....
100-ാം വർഷത്തിൽ 100 അനുബന്ധ പരിപാടികളാണ് സ്വാഗത സംഘം തീരുമാനിച്ചിട്ടുള്ളത്
സുവനീർ പ്രകാശനം, സ്നേഹ സംഗമങ്ങൾ, കറിവേപ്പില ഗ്രാമം, വയോജന യാത്ര,
സെമിനാറുകൾ ,
പത്ത് ദിനാഘോഷങ്ങൾ ,
പൂർവ വിദ്യാർഥിസംഗമം,
പൂർവാധ്യാപക സംഗമം , അയൽപക്ക വായനക്കൂട്ടം ,
പുസ്തകാസ്വാദന സദസ്സ്,
100 കൈയ്യെഴുത്ത് പുസ്തകങ്ങളുടെ പ്രകാശനം , നാടകയാത്ര, കർഷകസംഗമം, ഏകദിന ഫുട്ബോൾ ടൂർണ്ണമെന്റ് തുടങ്ങിയവയാണ് ശതാരവത്തിൻ്റെ ഭാഗമായി നടക്കുന്ന പ്രധാന പരിപാടികൾ.
1925 ൽ കുഴിക്കാട്ടിൽ മൊയ്തീൻ മുല്ല ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ചതാണ് ഈ സ്കൂൾ.