വേങ്ങര: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വേങ്ങര പറമ്പിൽപടിയിൽ നിന്ന് ഇന്ദിരാജി ഭവൻ വരെ റിപ്പബ്ലിക് ദിന സന്ദേശ യാത്രയും തുടർന്ന് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ രാധാകൃഷ്ണൻ പതാക ഉയർത്തി ഐക്യദാർഢ്യ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു.
ചടങ്ങിൽ എം എ അസീസ്, ടി കെ മൂസക്കുട്ടി, സോമൻ ഗാന്ധി കുന്ന്, ടി കെ പൂച്ചിയാപ്പു തുടങ്ങിയവർ സംസാരിച്ചു. വി. ടി മൊയ്തീൻ, മുസ്തഫ കാപ്പൻ, സാക്കിർ വേങ്ങര, കാപ്പൻ ലത്തീഫ്, അലവി പൂച്ചെങ്ങൽ, ടിവി രാജഗോപാൽ, സിറ്റി മൊയ്തീൻ, പി കെ കുഞ്ഞിൻ, പാറയിൽ മുഹമ്മദ്, വി ടി സുബൈർ, ചന്ദ്രമോഹൻ കൂരിയാട്, കൈപ്രൻ ഉമ്മർ, കെ ഗംഗാധരൻ, രവി പാക്കട പുറായ, ഒ. കെ വേലായുധൻ കല്ലൻ മൂസ, ഇ പി റസാഖ്, മുള്ളൻ ഹംസ, കാട്ടി കുഞ്ഞവുറു, കൈപ്രൻ അസീസ്. കരുമ്പിൽ മുഹമ്മദലി, പറാഞ്ചേരി അഷറഫ് തുടങ്ങിയവർ നേതൃത്വം നൽകി.