പെരുമണ്ണ ക്ലാരി:
എ.എം.എൽ.പി സ്കൂൾ ക്ലാരി (ഓട്ടുപാറപ്പുറം) സ്കൂളിന്റെ എൺപത്തിനാലാം വാർഷികാഘോഷം 23 -01-2025 വ്യാഴാഴ്ച്ച വർണ്ണാഭമായി ആഘോഷിച്ചു. പൂർവ്വ വിദ്യാർത്ഥികളുടെയും പിടിഎയുടെയും സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്. രാവിലെ 9 മണിക്ക് വാർഡ് മെമ്പർ സൈദുപ്പ പി കെ ഉദ്ഘാടനം നിർവഹിച്ചതോടെ കുട്ടികളുടെ കലാപരിപാടികളിൽ വർണ്ണാഭമായ തുടക്കം കുറിച്ചു. പി ടി എ പ്രസിഡന്റ് അലി വടക്കൻ സ്വാഗതം പറഞ്ഞു.
ചടങ്ങിൽ സ്വാഗതസംഘ ചെയർമാൻ ഹംസ ക്ലാരി അദ്ധ്യക്ഷത വഹിച്ചു മൊയ്തീൻകുട്ടി ഹാജി സി കെ,(മാനേജർ) കെ വി മുജീബ് മാസ്റ്റർ (ഹെഡ്മാസ്റ്റർ), സി കെ ലത്തീഫ്,തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
സ്കൂൾ പത്രം "ഗഗനം'' പൂർവ്വവിദ്യാർത്ഥിയും KHMHSS വാളക്കുളം സ്കൂളിലെ ഹെഡ്മാസ്റ്ററുമായ ലത്തീഫ് മാസ്റ്റർ പ്രകാശനം ചെയ്തു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി ഉച്ചയ്ക്ക് വിഭവസമൃദ്ധമായ സദ്യ പിടിഎ ഒരുക്കി.വിവിധ ക്ലബ്ബുകളുടെ പ്രവർത്തകർ സ്തുത്യർഹമായ സേവനമനുഷ്ഠിച്ചു.
വൈകിയിട്ടത്തെ സാംസ്കാരിക സമ്മേളനം ആറുമണിയോടുകൂടി ആരംഭിച്ചു പിടിഎ പ്രസിഡൻറ് അലി വടക്കൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ കെ വി മുജീബ് മാസ്റ്റർ സ്വാഗതം പറഞ്ഞു. സാംസ്കാരിക സമ്മേളനം പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷംസു പുതുമ ഉദ്ഘാടനം നിർവഹിച്ചു ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജസ്‌ന ടീച്ചർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുസ്തഫ കളത്തിങ്ങൽ. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ലിബാസ് മൊയ്തീൻ എന്നിവർ LSS നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.കൂടാതെ സ്കൂളിലെ മുൻ ഹെഡ്മാസ്റ്റർ കൂടിയായ നമ്പീശൻ മാസ്റ്ററെ പഞ്ചായത് പ്രസിഡന്റ് പൊന്നാട അണിയിച്ചു ആദരിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജെസ്ന ടീച്ചർ ശ്രീ മുസ്തഫ കളത്തിങ്ങൽ ശ്രീ ലിബാസ് മൊയ്തീൻ, ശ്രീമതി സാജിത നാസർ ശ്രീ സൈദുപ്പ പി കെ,സ്കൂൾ മാനേജർ സി കെ മൊയ്തീൻകുട്ടി ഹാജി ,ഹംസ ക്ലാരി, ഡോ. ശശിധരൻ ക്ലാരി, നാസർ സി കെ, ലത്തീഫ് മാസ്റ്റർ ഡോ.ഹൈദ്രു സി കെ, പി കെ അബ്ദുറഹ്മാൻ മാസ്റ്റർ, മാലിക്ക് എം.സി, സന്തോഷ് ക്ലാരി,അദ്നാൻ ക്ലാരി,സി.കെ ലത്തീഫ്,സി കെ ബാവ, ഷഹൽ പി കെ, അജ്മൽ സി കെ, സിദ്ദിഖ് സി.സി, വിനീത് ചീനിക്കൽ, രാജിക ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു, വാർഷിക റിപ്പോർട്ട് അവതരണം ശ്രീ മഹിൻ മാസ്റ്റർ നിർവഹിച്ചു, പ്രതിഭകളെ ആദരിക്കൽ ചടങ്ങിനു ശേഷം ശിഹാബ് മാസ്റ്റർ ചടങ്ങിന് നന്ദി പറഞ്ഞു, തുടർന്ന് ഗസൽ റഹ്മാനിയയുടെ മുട്ടിപ്പാട്ട്, ഒപ്പന. കോൽക്കളി, കൈരളി ടിവി ഫെയീം പ്രശോബിതയുടെ ഗാനങ്ങളും, സുലൈഖ മൻസിൽ ഫെയീം എവീന അനിലിന്റെ സിനിമാറ്റിക് ഡാൻസും.പൂർവ്വവിദ്യാർഥികളുടെ കലാ പരിപാടികളും അരങ്ങേറി.അധ്യാപിക മാരുടെ ഡാൻസോടുകൂടി പരിപാടി അവസാനിച്ചു.