എസ്.വൈ.എസ് സോൺ യൂത്ത് കൗൺസിലുകൾക്ക് തുടക്കമായി

മലപ്പുറം: എസ്.വൈ.എസ് അംഗത്വകാലത്തിന്റെ ഭാഗമായി നടക്കുന്ന സോൺ യൂത്ത് കൗൺസിലിന്റെ ഈസ്റ്റ് ജില്ലാ തല ഉദ്ഘാടനം പ്രൗഢമായി. കൊളത്തൂർ ഇർശാദിയ്യയിൽ നടന്ന സോൺ യൂത്ത് കൗൺസിൽ സമസ്ത കേന്ദ്ര മുശാവറ അംഗം അലവി സഖാഫി കൊളത്തൂർ ഉദ്ഘാടനം ചെയ്തു. സോൺ പ്രസിഡന്റ് ശറഫുദ്ദീൻ സഅദി  അധ്യക്ഷത വഹിച്ചു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി ശകീർ, വിഷയാവതരണം നടത്തി. ജില്ലാ ഭാരവാഹികളായ ടി.സിദ്ദീഖ് സഖാഫി പി.കെ.മുഹമ്മദ് ശാഫി  കെ.പി.ശമീർ തുടങ്ങിയവർ കൗൺസിൽ നടപടികൾക്ക് നേതൃത്വം നൽകി.  

ഖാസിം  ലത്വീഫി, മുസ്തഫ  അഹ്സനി,ശിഹാബുദ്ദീൻ അംജദി,ബശീർ എൻ എന്നിവർ  സംസാരിച്ചു. 
  
ഇതിൻ്റെ തുടർച്ചയായി  ഈസ്റ്റ് ജില്ലയിലെ 11 സോണുകളിലും സോൺ കൗൺസിലുകൾ നടക്കും. മഞ്ചേരി വെസ്റ്റ്,പുളിക്കൽ ( ജനുവരി 26),മഞ്ചേരി ഈസ്റ്റ്,കൊണ്ടോട്ടി (ജനുവരി 30), അരീക്കോട്(ജനുവരി 31) എടക്കര,നിലമ്പൂർ,വണ്ടൂർ, എടവണ്ണപ്പാറ(ഫെബ്രുവരി 2) പെരിന്തൽമണ്ണ (ഫെബ്രുവരി 4) മലപ്പുറം (ഫെബ്രുവരി 6) യൂത്ത് കൗൺസിലുകൾക്ക് ജില്ലാ നേതാക്കൾ നേതൃത്വം നൽകും. 
കൊളത്തൂർ സോൺ ഭാരവാഹികൾ - 
 ഹനീഫ സഖാഫി ഓണപ്പുട(പ്രസിഡണ്ട്) 
 ശരീഫ് സഖാഫി കൊളത്തൂർ (ജനറൽ സെക്രട്ടറി) ശൗകത്ത് റയ്യാൻ നഗർ (ഫിനാൻസ് സെക്രട്ടറി)
 സഈദ് സഖാഫി പാങ്ങ്(ഓർഗനൈസേഷൻ പ്രസിഡൻ്റ്)
ശൗക്കത്ത് സഖാഫി പനങ്ങാങ്ങര((ഓർഗനൈസേഷൻ സെക്രട്ടറി)
 സൈതാലിക്കുട്ടി സഖാഫി (ദഅവ പ്രസിഡൻ്റ്) റാഫി സഖാഫി കടുങ്ങപുരം (ദഅവ സെക്രട്ടറി ) റഹീം ഫാളിലി പാങ്ങ്   (സാന്ത്വന സെക്രട്ടറി)
റശീദ് സഖാഫി പാങ്ങ് (സാമൂഹികം സെക്രട്ടറി)
 റാഫി അഹ്സനി കടുങ്ങപുരം (സാംസ്കാരികം സെക്രട്ടറി) കാബിനറ്റ് അംഗങ്ങളായി 
ശരീഫ് കീഴ്മുറി , ശൗക്കത്ത് കട്ടുപ്പാറ
മിർദാസ് സഅദി എന്നിവരെയും തെരഞ്ഞെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}