എ ആർ നഗറിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ പേരിലുള്ള അവിശ്വാസ പ്രമേയം ജനവരി 31 ന് രാവിലെ 10 മണിക്ക്

എ.ആർ നഗർ: അബ്ദുറഹിമാൻ നഗർ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ യുഡിഎഫ് കൊണ്ട് വരുന്ന അവിശ്വാസ പ്രമേയം ജനുവരി 31 ന് രാവിലെ 10 മണിക്ക് പഞ്ചായത്ത് ഹാളിൽ നടക്കും, ധാരണ പ്രകാരം നിലവിലെ വൈസ് പ്രസിഡന്റ് ശ്രീജ സുനിൽ  സ്ഥാനം ഒഴിഞ്ഞ് കൊട്ടുക്കാത്തതിന്റെ പേരിലാണ് യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ട് വരുന്നത്. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. നിലവിൽ 21 മെമ്പർമാരാണുള്ളത്, അതിൽ  19 യുഡിഎഫ് അംഗങ്ങളും രണ്ട് എൽഡിഎഫ് അംഗങ്ങളുമാണുള്ളത്. അവിശ്വാസ പ്രമേയം കൊണ്ട് വരുന്നതിന് 17 യുഡിഎഫ് അംഗങ്ങൾ ഒപ്പ് വെച്ചിട്ടുണ്ട്. 

മൂന്ന് വർഷം ശ്രീജ സുനിലും ബാക്കി വരുന്ന രണ്ട് വർഷം യു ഡി എഫ് അംഗമായ പതിനാറാം വാർഡ് മെമ്പർ ഷൈലജ പുനത്തിലാണ് ധാരണപ്രകാരം വൈസ് പ്രഡിഡന്റ് ആവേണ്ടിയിരുന്നത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}