മലപ്പുറം: ജില്ലാ മുസ്ലിം യൂത്ത് ലീഗ് ജനുവരി 31, ഫെബ്രുവരി 1,2 തിയ്യതികളിൽ മലപ്പുറത്ത് സംഘടിപ്പിക്കുന്ന മ ലൗ, ലെഗസി ലിറ്ററേച്ചർ ഫെസ്റ്റിവലിൽ അൽ ഐൻ വേങ്ങര മണ്ഡലം കെഎംസിസിക് കീഴിൽ ഒരു സെക്ഷൻ ഏറ്റെടുത്തിരിക്കുകയാണ്. അതിലേക്ക് ആവിശ്യമായ തുക മലപ്പുറം ഭാഷ സമര സ്മാരകത്തിൽ വെച്ച് നടന്ന ചടങ്ങിൽ മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ഷരീഫ് കുറ്റൂരിന് കെഎംസിസി കോർഡിനേറ്റർ സൈദലവി സാഹിബ് കൈമാറി. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക.
ചടങ്ങിൽ മുസ്ലിം യൂത്ത് ലീഗ് നേതാക്കളായ മുസ്തഫ അബ്ദുൽ ലത്തീഫ്, ബാവ വിസപ്പടി, ഗുലാം ഹസ്സൻ ആലൻഗീർ, ശരീഫ് വടക്കയിൽ, കെഎംസിസി നേതാക്കളായ ഉസ്മാൻസാഹിബ് കാരാത്തോട്, ഷാജി കാരാട്ട്, റഷീദ് ഇല്ലത്ത്, അഷ്‌റഫ് കുഞ്ഞുട്ടി സൂപ്പി ബസാർ, റഷീദ് സി ചേക്കാലിമാട്, ജാഫർ അലി വേങ്ങര തുടങ്ങിയവർ സംബന്ധിച്ചു.