വേങ്ങര പഞ്ചായത്തിൽ അശ്വമേധം 6.0-കുഷ്ഠ രോഗ നിർണ്ണയ ഭവന സന്ദർശന പരിപാടി ഉദ്‌ഘാടനം ചെയ്തു

വേങ്ങര: ദേശീയ കുഷ്ഠരോഗ നിർമ്മാർജന പരിപാടിയുടെ ഭാഗമായി നടക്കുന്ന അശ്വമേധം 6.0-കുഷ്ഠ രോഗ നിർണ്ണയ ഭവന സന്ദർശന പരിപാടിയുടെ ഭാഗമായുള്ള വേങ്ങര ഗ്രാമപഞ്ചായത്ത് തല ഇന്റർ സെക്ടറൽ മീറ്റിംഗ് വേങ്ങര ഗ്രാമപഞ്ചായത്തിൽ വച്ച് ചേർന്നു.

വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. വേങ്ങര സാമൂഹ്യ ആരോഗ്യ കേന്ദ്രംഹെൽത്ത് ഇൻസ്പെക്ടർ വി ശിവദാസൻ വിഷയാവതരണം നടത്തി.

ജനുവരി 30 മുതൽ ഫെബ്രുവരി 12 വരെ ആശാ പ്രവർത്തകർ വീടുകൾ സന്ദർശനം നടത്തി രോഗ ലക്ഷണം ഉള്ളവരെ  കണ്ടെത്തി ചികിത്സ നൽകുന്നതാണ് പദ്ധതി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}