നെല്ലിനെ അറിയാൻ കുട്ടികൾ പാടത്തേക്ക്

തേഞ്ഞിപ്പലം: എളമ്പുലാശ്ശേരി എ എൽ പി സ്കൂൾ കാർഷിക ക്ലബ്ബിലെ കുട്ടികൾ 
അരീപ്പാറ നെൽപ്പാടം സന്ദർശിച്ചു. സ്കൂളിന്റെ കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി നെൽകൃഷിയുടെ വിവിധ ഘട്ടങ്ങൾ  മനസ്സിലാക്കാൻ വേണ്ടിയാണ് കുട്ടികൾ അരീപ്പാറയിലെ നെൽപ്പാടത്തിലെത്തിയത്. ജൈവ കർഷകൻ ടി അരവിന്ദാക്ഷൻ നായർ കുട്ടികൾക്ക് നെൽ കൃഷിയെ കുറിച്ച് വിശദമായി പറഞ്ഞു കൊടുത്തു. 

കുട്ടികൾ നിർമ്മിച്ച എൽഇഡി ബൾബ് കൈത്താങ്ങ്  കോർഡിനേറ്റർ പി മുഹമ്മദ് ഹസ്സൻ ജൈവ കർഷകൻ ടി അരവിന്ദൻ നായർക്ക് നെൽപ്പാടത്ത് വച്ച് സമ്മാനമായി നൽകി.കെ അമ്പിളി, വി.ലാൽ കൃഷ്ണ , കാർത്തിക്, റിജിയ റിയാസ്, നജ, നഷ്വവ ബഷീർ, ഐസ ഫാത്തിമ, റയാൻ സിവി   എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}