കോട്ടക്കൽ: കോട്ടക്കൽ നഗരസഭ വാർഡ് 17 ഇന്ത്യനൂരിലെ കൊക്കർണി - കാരപറമ്പ് റോഡ് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം എൽ. എയുടെ പ്രത്യേക വികസന നിധിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ അനുവദിച്ചാണ് റോഡ് കോൺക്രീറ്റ് ചെയ്തത്.
നഗരസഭ ചെയർപേഴ്സൺ ഡോ. ഹനീഷ, വൈസ് ചെയർമാൻ മുഹമ്മദലി ചെരട, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പാറൊളി റംല ടീച്ചർ ,വാർഡ് കൗൺസിലർ സി. മൊയ്തീൻകുട്ടി, കെ.കെ. നാസർ, സാജിദ് മങ്ങാട്ടിൽ, കെ വി മുഹമ്മദ്, കെ വി ജാഫർ, മുസ്തഫ പറമ്പൻ, ഫിറോസ് എം പി, യുസുഫ് പി പി തുടങ്ങിയവർ സംബന്ധിച്ചു.