വേങ്ങര: വേങ്ങര കോ ഓപ്പറേറ്റീവ് കോളേജില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഓപ്പണ്‍ സ്കൂളിംങ് പഠന കേന്ദ്രത്തിന്റെ പ്രീ പ്രൈമറി ടി ടി സി വിദ്യാര്‍ഥികളുടെ കോണ്‍വെകേഷന്‍ സേര്‍മനി വര്‍ണാഭമായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി ഹസീന ഫസല്‍ ഉദ്ഘാടനം ചെയ്തു. സെന്റര്‍ കോ ഓര്‍ഡിനേറ്റര്‍ ടി മൊയ്തീന്‍ കുട്ടി അധ്യക്ഷത വഹിച്ചു.
പ്രിന്‍സിപ്പാള്‍ ടി നൗഷാദ്, വൈസ് പ്രിന്‍സിപ്പാള്‍ പി പി ഷീല, ഒ ടി സഹല പ്രസംഗിച്ചു. റീജ്ണല്‍ ലവലില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ എ ബുഷ്റാബിയെ ചടങ്ങില്‍ ആദരിച്ചു.