ചെമ്മാട് ദാറുൽഹുദ സിബാഖ് കലോത്സവം തുടങ്ങി

ചെമ്മാട്: ദാറുൽഹുദ ഇസ്‌ലാമിക സർവകലാശാലയുടെ സിബാഖ് ദേശീയ കലോത്സവത്തിന് ബുധനാഴ്ച തുടക്കമായി. 'ഫെസ്റ്റിവെൽ ഓഫ് കൾച്ചേഴ്‌സ്' എന്ന സന്ദേശത്തിലാണ് ഇത്തവണ കലോത്സവം നടക്കുന്നത്. ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി പതാക ഉയർത്തി.

പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്തു. ഇമ്രാൻ പ്രതാപ്ഗഡി എം.പി. മുഖ്യാതിഥിയായി. യു.വി.കെ. മുഹമ്മദ് അധ്യക്ഷനായി.

കർണാടക പി.സി.സി. ജനറൽസെക്രട്ടറി ഡി.കെ. ബ്രിജേഷ്, ടി.എം. സാക്കിർഹുസൈൻ, അസ്‌ലം ഫൈസി, തിരൂരങ്ങാടി നഗരസഭാധ്യക്ഷൻ കെ.പി. മുഹമ്മദ്കുട്ടി, അഹമ്മദ് സാജു തുടങ്ങിയവർ പ്രസംഗിച്ചു.

ചെമ്മാട്ട് നടന്ന വിളംബരറാലിയിൽ നൂറുകണക്കിന് വിദ്യാർഥികൾ പങ്കെടുത്തു. ആറിന് കലോത്സവം സമാപിക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}