മലപ്പുറം: വാത്സല്യം ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വേങ്ങരയിൽ ജനകീയ മാരത്തോൺ "ഓടി തോൽപ്പിക്കാം നമുക്ക് ലഹരി വിപത്തിനെ" എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് 2025 ഏപ്രിൽ 20 ന് നടത്താൻ മലപ്പുറത്ത് വച്ചു ചേർന്ന സംസ്ഥാന കൺവെൻഷനിൽ തീരുമാനമെടുത്തു.
സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് മച്ചിങ്ങൽ സലാം ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് അഷറഫ് മനരിക്കൽ ഉദ്ഘാടനം ചെയ്തു. അസൈനാർ ഊരകം, ടി മുഹമ്മദ് റാഫി, കെ ടി എ മജീദ്, കെ എൻ എ അമീർ, മുഹമ്മദ് ബാവ എ ആർ നഗർ, നന്ദു കൃഷ്ണ, ഉണ്ണി തൊട്ടിയിൽ,.വേങ്ങര ലൈവ്.ജമീല മാങ്കാവ്, സി ചന്ദ്രമതി, റഷീദ പി കെ, നിസാർ വേങ്ങര, മണ്ണിൽ ബിന്ദു, കബീർ കെ കെ, നസീമ നിലമ്പൂർ, കബീർ വെളിമുക്ക്, ഉമ്മുകുൽസു അമരമ്പലം, ആറ്റക്കോയ തങ്ങൾ, സീനത്ത് നിലമ്പൂർ, അബൂബക്കർ എ ആർ നഗർ, ഹൈറുന്നിസ യൂ സിറ്റി തുടങ്ങിയവർ സംസാരിച്ചു.