സി.പി. ഐ ബ്രാഞ്ച് സമ്മേളനങ്ങൾക്ക് തുടക്കമായി

വേങ്ങര: പഞ്ചാബിൽ നടക്കുന്ന ഇരുപത്തി അഞ്ചാമത് പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായുള്ള വേങ്ങര മണ്ഡലത്തിലെ ബ്രാഞ്ച് സമ്മേളനങ്ങൾ കണ്ണമംഗലം എൽസിയിൽ ചേറൂർ ബ്രാഞ്ച് സമ്മേളനത്തോടുകൂടി തുടക്കമായി. സമ്മേളനം പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ സ: തുളസീദാസ് മേനോൻ ഉദ്ഘാടനം ചെയ്തു  സമ്മേളനത്തിൽ സ: വി പി വാസു അധ്യക്ഷത വഹിച്ചു.

മുതിർന്ന അംഗമായ സ: വാസു പതാക ഉയർത്തി  സ: ടി പി വേലായുധൻ രക്തസാക്ഷി പ്രമേയവും സ: ഡി കെ സുനിൽ കുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. നിലവിലെ ബ്രാഞ്ച് സെക്രട്ടറി സ: മണികണ്ഠൻ റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. അതിന്മേലുള്ള ചർച്ചക്ക് ശേഷം മണ്ഡലം  സെക്രട്ടറി സ: നയീം ചേറൂർ മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ സ: ബാബു പാറയിൽ  സ: ഹരിദാസൻ എടശ്ശേരി കണ്ണമംഗലം എൽ സി സെക്രട്ടറി സ: സി എം ബാബു മണ്ഡലം കമ്മറ്റി അംഗങ്ങളായ സ: ശ്രീജ സി എം സ: ടി പി സനു സ: ടി പി ബാലൻ  എന്നിവർ സമ്മേളനത്തിന് അഭിവാദ്യം ചെയ്ത് സംസാരിച്ചു. 

കണ്ണമംഗലം ഏഴാം വാർഡിലെ കുട്ടികളുടെ അടിസ്ഥാന  വിദ്യാഭ്യാസത്തിന്റെ തുടക്കമായ അംഗനവാടിയുടെ പണി എത്രയും പെട്ടെന്ന് പൂർത്തീകരിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു പുതിയ സെക്രട്ടറിയായി സ:.ഡി കെ മണികണ്ടൻ അസി: സെക്രട്ടറിയായി സ: ടിപി വേലായുധൻ എന്നിവരെ തിരഞ്ഞെടുത്തു. സ: ഇ കെ മൊയ്തീൻകുട്ടി നന്ദി പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}