വേങ്ങരയിൽ എസ്.കെ.എസ്.എസ്.എഫ്. ആദർശ സമ്മേളനം ഇന്ന്

വേങ്ങര : എസ്.വൈ.എസ്., എസ്.കെ.എസ്.എസ്.എഫ്., എസ്.കെ.ജെ.എം. ജില്ലാ കമ്മിറ്റികൾ സംഘടിപ്പിക്കുന്ന സമസ്ത മലപ്പുറം വെസ്റ്റ് ജില്ലാ ആദർശ സമ്മേളനം ചൊവ്വാഴ്ച വൈകുന്നേരം 4.30-ന് വേങ്ങരയിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനംചെയ്യും. എസ്.കെ.ജെ.എം. മലപ്പുറം വെസ്റ്റ് ജില്ലാപ്രസിഡന്റ് പാണക്കാട് സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിക്കും. സമസ്ത വൈസ്‌പ്രസിഡന്റ് കോട്ടുമല മൊയ്തീൻകുട്ടി മുസ്‌ലിയാർ പ്രാർഥന നടത്തും. സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുസ്സലാം ബാഖവി വടക്കേക്കാട്, സയ്യിദ് ഫഖ്‌റുദ്ദീൻ ഹസനി തങ്ങൾ കണ്ണന്തളി, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, സത്താർ പന്തല്ലൂർ, അലവി ദാരിമി കുഴിമണ്ണ തുടങ്ങിയവർ വിഷയാവതരണം നടത്തും.

പാണക്കാട് അബ്ദുറഷീദലി ശിഹാബ് തങ്ങൾ, പാണക്കാട് നിയാസലി ശിഹാബ് തങ്ങൾ, മുഹമ്മദലി പുളിക്കൽ, നൗഷാദ് ചെട്ടിപ്പടി, സുലൈമാൻ ഫൈസി കൂമ്മണ്ണ, അബ്ദുൽ ഖാദർ മുസ്‌ലിയാർ, ഷെമീർ ഫൈസി കൂരിയാട് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

സമ്മേളന നഗരിയിൽ എസ്.കെ.എസ്.എസ്.എഫ്. ജില്ലാ പ്രസിഡന്റ് പാണക്കാട് അബ്ദുറഷീദലി ശിഹാബ് തങ്ങൾ പതാക ഉയർത്തി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}