കൊണ്ടോട്ടി:
സ്‌കൂട്ടറിൽ മിനിലോറിയിടിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാന ജീവനക്കാരി മരിച്ചു.
കരിപ്പൂർ വിമാനതാവളത്തിലെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ ജീവനക്കാരിയായ മഹാരാഷ്ട്ര ചന്തൂർ ബസാർ സ്വദേശിനി പ്രതീക്ഷ രാജേഷ് മാണ്ഡ്‌ലെ (22) ആണ് മരിച്ചത്. ഇവർ സഞ്ചരിച്ച സ്കൂട്ടറും പച്ചക്കറി കയറ്റിവന്ന മിനിലോറിയും കൂട്ടിയിടിച്ചാണ് അപകടം.