വേങ്ങര: ടൗണിലെ അനധികൃത പാർക്കിങ്ങുകൾ തടയുന്നതിന്റെ ഭാഗമായി വേങ്ങര ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിച്ചു. ബോർഡുകൾ വേങ്ങര ബസ് സ്റ്റാന്റിന് സമീപം, മഹർ ജങ്ഷൻ, മാർക്കറ്റ് റോഡ്, എസ്.എസ് റോഡ്, പിക്കപ്പ് സ്റ്റാന്റ് എന്നിവിടങ്ങളിൽ സ്ഥാപിച്ചു.
പരിപാടിയിൽ പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഫസൽ, വൈസ് പ്രസിഡണ്ട് ടി.കെ. കുഞ്ഞിമുഹമ്മദ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.കെ. സലീം, മെമ്പർമാരായ കുറുക്കൻ മുഹമ്മദ്, റഫീഖ് മൊയ്തീൻ, ഉണ്ണികൃഷ്ണൻ എം.പി.,വേങ്ങര ലൈവ്.അബ്ദുൽ മജീദ് മടപ്പള്ളി, അബ്ദുൽ ഖാദർ സി.പി. എന്നിവർ പങ്കെടുത്തു. വേങ്ങര എസ്.എച്ച്.ഒ, ട്രോമാകെയർ വളണ്ടിയർമാർ എന്നിവരും സംബന്ധിച്ചു. ശക്തി സ്റ്റോൺമാർട്ട് കൂരിയാട് ആണ് ബോർഡുകൾ സ്പോൺസർ ചെയ്തത്.