വേങ്ങര: കെ.എൻ.എം.യുവ ഘടകമായ ഐ.എസ്.എം. വേങ്ങര ടൗണിൽ സംഘടിപ്പിച്ച വെസ്റ്റ് ജില്ല ആദർശ സമ്മേളനത്തിന് ഉജ്ജ്വല സമാപനം.
ബസ്റ്റാൻഡ് പരിസരത്ത് പ്രത്യേകം സജ്ജീകരിച്ച വേദിയിൽ സംഘടിപ്പിച്ച ആദർശ സമ്മേളനം കെ എൻ എം മലപ്പുറം ജില്ല സെക്രട്ടറി എൻ കുഞ്ഞിപ്പ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഐ. എസ്. എം. മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് മുബഷിർ കോട്ടക്കൽ അധ്യക്ഷത വഹിച്ചു.വേങ്ങര ലൈവ്. ഐ.എസ് .എം.
സംസ്ഥാന വൈസ് പ്രസിഡന്റ് അഹമ്മദ് അനസ് മൗലവി, പുളിക്കൽ മദീനത്തുൽ ഉലൂം അറബി കോളേജ് പ്രൊഫസർഡോക്ടർ മുനീർ മദനി, വേങ്ങര മനാറുൽ ഹുദ അറബി കോളേജ് പ്രിൻസിപ്പാൾ നസീറുദ്ധീൻ റഹ്‌മാനി, എം. എസ്.എം. സംസ്ഥാന വൈസ് പ്രസിഡൻ്റ് സഅദുദ്ധീൻ സ്വലാഹി, പി സി കുഞ്ഞുമുഹമ്മദ് മാസ്റ്റർ, ടി.കെ. മുഹമ്മദ് മൗലവി, അബ്ദുസ്സലാം അൻസാരി താനാളൂർ, പി കെ മുഹമ്മദ് നസീം എന്നിവർ പ്രസംഗിച്ചു.
ഐ എസ് എം ജില്ലാ സെക്രട്ടറി ഫൈസൽ ബാബു സലഫി സ്വാഗതവും, ജില്ലാജോയിന്റ് സെക്രട്ടറി സുനീർ കോഴിച്ചെന, നന്ദിയും പറഞ്ഞു.