വേങ്ങര: സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ വേങ്ങര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനത്തിൽ അംബേദ്കർ സ്ക്വയർ സംഘടിപ്പിച്ചു.
ഭരണഘടന അട്ടിമറിക്കാൻ ശ്രമിക്കുന്ന സംഘ്പരിവാരത്തിന് കേരള നിയമസഭയിൽ എത്താൻ സാഹചര്യമൊരുക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ ഉൾപ്പെടെയുള്ള നേതാക്കളുടെ പ്രസ്താവനയിലൂടെ ചെയ്യുന്നതെന്ന്
എസ്.ഡി.പി.ഐ സംസ്ഥാന സമിതി അംഗം വി ടി ഇക്രമുൽ ഹഖ് പറഞ്ഞു.വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. വേങ്ങര ടൗണിൽ എസ്.ഡി.പി.ഐ സംഘടിപ്പിച്ച അംബേദ്കർ സ്ക്വയർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനയും വര്‍ണഘടനയും തമ്മിലാണ് ഈ രാജ്യത്തെ യുദ്ധം. ഒരുരാഷ്ട്രീയസംവിധാനമാണ് വര്‍ണ്ണഘടന. ചില വിഭാഗങ്ങള്‍ക്ക് അധികാരങ്ങളും അവകാശങ്ങളും നിഷേധിക്കുകയും രാജ്യത്തെ സ്വാതന്ത്രസമരത്തിൽ ഒരു പങ്കാളിത്തവും വഹിക്കാത്തവരും ഭരണഘടനയെ അംഗീകരിക്കാത്ത വരും മാണ് രാജ്യം ഭരിക്കുന്നത്.
ജാതി - മത ഭേദമില്ലാതെ എല്ലാവര്‍ക്കും തുല്യാവകാശം കൊടുക്കുന്നതാണ് ഭരണഘടന. ഡോക്ടര്‍ അംബേദ്ക്കര്‍ പറഞ്ഞ ഈക്വല്‍ സിറ്റിസണ്‍ഷിപ്പ് യാഥാര്‍ത്ഥ്യവല്‍ക്കരിക്കാനുള്ള ശ്രമം ഉയര്‍ന്നു വരേണ്ടതുണ്ടെന്ന്
കേരള ദളിത് ഫെഡറേഷൻ മലപ്പുറം ജില്ലാ സെക്രട്ടറി രാമോദരൻ പനക്കൽ പറഞ്ഞു.
എസ് ഡി പി ഐ വേങ്ങര നിയോജക മണ്ഡലം പ്രസിഡന്റ് ഷെരീഖാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
എസ് ഡി ടി യു സംസ്ഥാന സമിതി അംഗം ഹനീഫ വിമൻ ഇന്ത്യമൂവ്മെന്റ് വേങ്ങര നിയോജക മണ്ഡലം പ്രസിഡന്റ് സാജിത അബ്ദുള്ള, എസ്ഡിപിഐ വേങ്ങര നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് എം കമറുദ്ദീൻ, മണ്ഡലം ട്രഷറർ ഇ കെ അബ്ദുൽ നാസർ എന്നിവർ സംസാരിച്ചു.