ഊരകം: മണ്ഡലം അഞ്ചുപറമ്പ് ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ 76 -ആമത് റിപ്പബ്ലിക് ദിനാഘോഷം നടത്തി. നാനാത്വത്തിൽ ഏകത്വം എന്ന കോൺഗ്രസിന്റെ ആശയവും ഭരണഘടനാ മൂല്യങ്ങളും ചോദ്യം ചെയ്യപ്പെടുന്ന ഈ കെട്ട കാലഘട്ടത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസക്തിയും ആവശ്യകതയും വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പബ്ലിക് ദിനാഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡന്റ് അസൈനാർ ഊരകം പറഞ്ഞു.
രാജ്യത്തിന്റെ മതേതര മൂല്യങ്ങളും ജനാധിപത്യ അവകാശങ്ങളും ഇന്ത്യൻ ഭരണഘടനയും സംരക്ഷിക്കുമെന്നും നാനാത്വത്തിൽ ഏകത്വം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിക്കുമെന്നും പ്രതിജ്ഞ ചെയ്തു.
കുഞ്ഞു പാണക്കട അധ്യക്ഷത വഹിച്ചു. കമ്മൂത്ത് ചന്തു, കീരി അബ്ദു, കാളങ്ങാടൻ അപ്പുക്കുട്ടൻ, ടി മൊയ്തീൻകുട്ടി, ഭാസ്കരൻ കാപ്പിൽ, കെ വിജേഷ്, വിനോദ് അഞ്ചുപറമ്പ്.തുടങ്ങിയവർ സംസാരിച്ചു. യു ഹരിദാസൻ സ്വാഗതവും, കെ വിനീഷ് നന്ദിയും പറഞ്ഞു.