മിഅറാജ് രാവിന്റെ പുണ്യംതേടി ആയിരങ്ങൾ

മലപ്പുറം : മഅദിൻ അക്കാദമിയുടെ ആഭിമുഖ്യത്തിൽ സ്വലാത്ത് നഗറിൽ സംഘടിപ്പിച്ച മിഅ്റാജ് ആത്മീയ സമ്മേളനവും സ്വലാത്ത് മജ്‌ലിസും പ്രൗഢമായി. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി സമ്മേളനം ഉദ്ഘാടനംചെയ്തു. വിശുദ്ധ റംസാനിന്റെ വിളംബരമാണ് റജബ് മാസമെന്നും ലോക മുസ്‌ലിംങ്ങൾ വളരെ ആദരവോടെ കാണുന്ന വിശേഷദിനമാണ് മിഅറാജെന്നും അദ്ദേഹം പറഞ്ഞു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. സന്ദേശ പ്രഭാഷണം, മിഅ്റാജ് രാവിലെ പ്രധാന ദിക്‌റുകൾ, അജ്മീർ ഖാജാ മൗലിദ് പാരായണം, വിർദുല്ലത്വീഫ്, ഇസ്തിഗ്ഫാർ, സ്വലാത്ത്, തസ്ബീഹ് നിസ്കാരം, തൗബ, പ്രാർഥന എന്നിവ നടന്നു.

സയ്യിദ് കെ.വി. തങ്ങൾ, സയ്യിദ് ഹബീബ് കോയ തങ്ങൾ മർഹബ ജിദ്ധ, സയ്യിദ് ഹുസൈൻ അസ്സഖാഫ് കുറ്റ്യാടി, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് ശഫീഖ് അൽ ബുഖാരി, സയ്യിദ് ഖാസിം സ്വാലിഹ് ഐദ്രൂസി, സയ്യിദ് അഹ്‌മദുൽ കബീർ അൽ ബുഖാരി, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്‌മാൻ ദാരിമി, ഇബ്റാഹീം ബാഖവി മേൽമുറി, സിറാജുദ്ദീൻ അഹ്‌സനി കൊല്ലം, അബ്ദുസ്സലാം മുസ്‌ലിയാർ കൊല്ലം, അബൂബക്കർ സഖാഫി കുട്ടശ്ശേരി, അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി, സുലൈമാൻ ഫൈസി കിഴിശ്ശേരി, അബൂബക്കർ സഖാഫി അരീക്കോട് എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}