വേങ്ങര: വൈകല്ല്യമുള്ള പെണ്‍കുട്ടിക്കായി പറപ്പൂര്‍ പുഴച്ചാലില്‍ എസ് വൈ എസ് യഃണിറ്റ് സാന്ത്വനം നിര്‍മ്മിച്ച ദാറുല്‍ഖൈര്‍ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് ജലാലുദ്ദീന്‍ ജീലാനി വൈലത്തൂര്‍ സമര്‍പ്പണം നടത്തി. തുപ്പിലിക്കാട്ട് കുഞാലസന്‍ ഹാജി അധ്യക്ഷത വഹിച്ചു. ഭൂമിയുടെ ആധാരം കേരള മുസ്ലീം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷന്‍ പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ കൈമാറി, അബ്ദുസമദ് സഖാഫി മായനാട് മുഖ്യ പ്രസംഗം നടത്തി. എസ് എം എ ജില്ലാ ട്രഷറര്‍ അബ്ദുല്‍ ഖാദര്‍ അഹ്സനി മമ്പീതി, കെ കെ എസ് തങ്ങള്‍ എടരിയില്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഇ കെ സൈദുബിന്‍, എ പി ഹമീദ്, സാമൂഹ്യ പ്രവര്‍ത്തകന്‍ സബാഹ് കുണ്ടുപുഴക്കല്‍, എം ആര്‍ രഘു, ടിവി ചന്ദ്രശേഖരന്‍, കെ ടി മുഹമ്മദ് സിയാദ് പ്രസംഗിച്ചു. ആത്മീയ സംഗമങ്ങള്‍ക്ക് സയ്യിദ് ജാഫര്‍ തുറാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് ജരീര്‍ അഹ്സനി, സിയാദ് അസ്ഹരി പാറന്നൂര്‍, കുഞിമുഹമ്മദ് സഖാഫി പെൊന്മള, ഫുളൈല്‍ ഹഖാഫി, ജുബൈര്‍ സഖാഫി, സി എ അശ്റഫ് മുസ്ലിയാല്‍ നേതൃത്ത്വം നല്‍കി. ടി മൊയ്തീന്‍കുട്ടി സ്വാഗതവും എം കെ അസ്ക്കര്‍ നന്ദിയും പറഞു.
പറപ്പൂര്‍ പുഴച്ചാലില്‍ "ദാറുല്‍ഖൈര്‍" ഭവന സമര്‍പ്പണം നടത്തി
admin