പറപ്പൂർ: ചേക്കാലിമാട് സാംസ്കാരിക സമിതി സി എസ് എസ് ലൈബ്രറി റിപ്പബ്ലിക് ദിന പതാക ഉയർത്തൽ ഇകെ ഖാലിദ് ഫൈസി നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ് എകെ സക്കീർ അധ്യക്ഷത വഹിച്ചു. റിപ്പബ്ലിക് ദിന സന്ദേശം ഇകെ സുബൈർ മാസ്റ്റർ നിർവഹിച്ചു.
എം ഷമീം, യൂസഫ് പി , പിഎം വേലായുധൻ, ഇസ്മായിൽ എകെ, നിസാർ എകെ സന്നിഹിതരായി.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ചേക്കാലിമാട് സാംസ്കാരിക സമിതി സി എസ് എസ് ലൈബ്രറി ലഹരി വിരുദ്ധ ബോധവൽക്കരണ പോസ്റ്റർ പ്രചരണോദ്ഘാടനവും നടത്തി.