എ.ആർ നഗർ: ഭക്ഷ്യധാന്യങ്ങൾ ഇല്ലാതെ സംസ്ഥാനത്തെ റേഷൻ കടകളുടെ ഈ അവസ്ഥക്ക് കാരണം സർക്കാരിന്റെ അനാസ്ഥയാണ് അരിയെവിടെ സർക്കാരെ എന്ന ബാനറുമായി അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊളപ്പുറത്തെ റേഷൻ കടക്ക് മുന്നിൽ ധർണ്ണ സമരം സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ഹംസ തെങ്ങിലാൻ അധ്യക്ഷത വഹിച്ചു.
മുൻ മണ്ഡലം പ്രസിഡൻ്റ് ഇബ്രാഹിം കുട്ടി കൊളക്കാട്ടിൽ ധർണ്ണ സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡൻ്റ് മുസ്തഫ പുള്ളിശ്ശേരി, മണ്ഡലം ഭാരവാഹികളായ മൊയ്ദീൻ കുട്ടി മാട്ടറ, ഹസ്സൻ പി കെ , സക്കീർ ഹാജി,രാജൻ വാക്കയിൽ, മജീദ് പൂളക്കൽ, വാർഡ് മെമ്പർമാരായ ഫിർദൗസ് പി കെ, ഷൈലജ പുനത്തിൽ, സജ്ന അൻവർ, വിബിന അഖിലേഷ്, ബേബി, ബാങ്ക് ഡെയറക്ടർ സുഹറ പുള്ളിശ്ശേരി എന്നിവർ സംസാരിച്ചു.
അയ്യപ്പൻ പാലാന്തറ ,ഷെഫീഖ് കരിയാടൻ, ഇ വി അലവി, സൈതു വി,കറുത്തോൻ ആലി ഹാജി,മതാരി അബു, കെ.ടി ഉസ്മാൻ, ബീരാൻകുട്ടി തെങ്ങിലാൻ, ശ്രീധരൻ കൊളപ്പുറം എന്നിവർ നേതൃത്വം നൽകി.