ഊരകം: എം.പി അബ്ദുസമദ് സമദാനിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും കുറ്റാളൂർ ജംഗ്ഷനിൽ അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റ് ഊരകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സയ്യിദ് കെ.കെ മൻസൂർ കോയ തങ്ങൾ ഉദ്ഘാടനം നിർവ്വഹിച്ചു.
ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.വി ഹംസ ഹാജി, ഗ്രാമ പഞ്ചായത്ത് അംഗം പി.പി സൈതലവി, പി.പിഹസ്സൻ, കെ.പി അബ്ദു, കെ.കെ കുഞ്ഞിമുഹമ്മദ്, കെ.കെ ഹംസ, ഹംസ കാപ്പിൽ, ഏ.കെ മുജീബ്, ടി.കെ അഷ്റഫ്, സെമീർ കുറ്റാളൂർ എന്നിവർ സംബന്ധിച്ചു.