പറപ്പൂർ: ഇരിങ്ങല്ലൂർ കോലേരി ശ്രീകുറുമ്പ ഭഗവതീക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവം സമാപിച്ചു. ഗണപതിഹോമത്തോടെയായിരുന്നു തുടക്കം.
വെടിവഴിപാട്, ഉഷഃപൂജ, ഇരിങ്ങല്ലൂർ അയ്യപ്പൻ കാവിൽനിന്നുള്ള കലശം എഴുന്നള്ളിപ്പ്, മഞ്ഞത്താലപ്പൊലി, തായമ്പക തുടങ്ങിയ ചടങ്ങുകൾക്കുശേഷം അരിത്താലപ്പൊലിയോടെ സമാപിച്ചു. വാസു വില്ലൂർ, കോമരം കുട്ടൻ കാച്ചടിക്കൽ, കുട്ടൻ രണ്ടത്താണി എന്നിവർ കാർമികത്വം വഹിച്ചു. ഭാരവാഹികളായ കോലേരി ഗോപാലൻ, ഗോപി, ബാലൻ കൃഷ്ണൻ, രാജൻ, ഉണ്ണിക്കൃഷ്ണൻ, പ്രശാന്ത് കോലേരി തുടങ്ങിയവർ നേതൃത്വംനൽകി.