യു ബി ഇന്റർനാഷണൽ മലപ്പുറം അവാർഡ് നിശയും വാർഷിക സംഗമവും സംഘടിപ്പിച്ചു

മലപ്പുറം: യു ബി ഇന്റർനാഷണൽ മലപ്പുറം അവാർഡ് നിശയും വാർഷിക സംഗമവും കൺട്രോൾ റൂം സബ് ഇൻസ്പെക്ടർ എൻ പി മണി ഉദ്ഘാടനം ചെയ്തു. നൗഫൽ നാലകത്ത് അധ്യക്ഷനായി. 

ചടങ്ങിൽ റാഫി വളാഞ്ചേരി, സ്വാഗതവും അക്രം ചുണ്ടയിൽ, സൈനുൽ ആബിദീൻ, അമീർ ഷാ, അബ്ദുറഹിമാൻ എന്നിവർ ആശംസകൾ അറിയിച്ചു. ചടങ്ങിന് മുസ്തഫ തോരപ്പാ നന്ദി പ്രകാശിപ്പിച്ചു. 

ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ അവാർഡ് നൽകി ആദരിച്ചു. മെമ്പർമാരുടെ മക്കളിൽ ശാസ്ത്രമേള കലാമേള കായികമേള എന്നിവയിൽ മികവുപുലർത്തിയ വിദ്യാർഥി വിദ്യാർഥിനികളെയും അനുമോദിച്ചു. മുമ്പ് നടത്തിയ ഓൺലൈൻ മത്സര വിജയികൾക്കുള്ള സമ്മാനദാനവും അതിനുശേഷം സംഗീത നിശയും സംഘടിപ്പിച്ചു. വളരാനും വളർത്തുവാനും കൂടെ ചേർത്ത് പിടിക്കുവാനും കഴിവുള്ള ഒരു പറ്റം ആളുകളെ ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന എന്ന ഉദ്ദേശ ലക്ഷ്യമാണ് UB International എന്ന സൗഹൃദ കൂട്ടായ്മയ്ക്ക് ഉള്ളത് എന്ന് സെക്രട്ടറി സുരേഷ് കെ ആശംസ പ്രസംഗത്തിനിടെ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}