കോട്ടക്കൽ: സംരംഭക വർഷം 3.0 പദ്ധതിയുടെ ഭാഗമായി ജില്ലാ വ്യവസായ കേന്ദ്രവും കോട്ടക്കൽ നഗരസഭയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടക്കലും സംയുക്തമായി സംരംഭക സഭ സംഘടിപ്പിച്ചു.
പ്രാദേശിക തലത്തിൽ സംരംഭകത്വ ആവാസ വ്യവസ്ഥ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടിയിൽ പങ്കെടുത്ത 120 ഓളം പേരിൽ 90 ഓളം പേർ സംരംഭകർ ആയിരുന്നു.
കോട്ടക്കൽ നഗരസഭ ഇഡിഇ മുഹ്സിൻ സ്വാഗതം പറഞ്ഞ പരിപാടി കോട്ടക്കൽ നഗരസഭ വൈസ് ചെയർമാൻ മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ ഡോ. ഹനീഷ സംരംഭക സഭ
ഉദ്ഘാടനം ചെയ്തു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ മറിയാമു, റംല, റസാഖ്, നുസൈബ മറ്റു കൗൺസിലർമാർ, വ്യാപാര വ്യവസായി ഏകോപന സമിതി കോട്ടക്കൽ സെക്രട്ടറി ഷാനവാസ് എന്നിവർ ചടങ്ങിന് ആശംസ അറിയിച്ചു.
ഏറനാട് താലൂക്ക് ADIO ശ്രീരാജ് എം മുഖ്യ പ്രഭാഷണം നടത്തി. പരിപാടിയിൽ തുടർന്ന് ലോൺ സാങ്‌ഷൻ ലെറ്റർ(PMEGP (6)- 67 lakh, PMFME (2)- 8.5 lakh, Mudra (1) -2.5 lakh) ,OFOE - 1, MSME ഇൻഷുറൻസ് സാങ്‌ഷൻ ലെറ്റർ -3, വിവിധ അനുമതികളായ K-സ്വിഫ്റ്റ് രജിസ്‌ട്രേഷൻ - 5 , ഭക്ഷ്യ സുരക്ഷാ ലൈസൻസ് - 3 , പാക്കർ ലൈസൻസ് - 5, ഉദ്യം രജിസ്ട്രേഷൻ - 6 എന്നിവ വിതരണം ചെയ്തു.
എംപ്ലോയ്‌മെന്റ് ഓഫീസർ സഫിയ എംപ്ലോയ്‌മെന്റ് സെന്ററിന്റെ വിവിധ സ്വയം തൊഴിൽ പദ്ധതികൾ വിശദികരിച്ചു. കോട്ടക്കൽ കാനറാ ബാങ്ക് മാനേജർ ഇബ്രാഹിം സംരംഭകർക് വായ്‌പ്പയും മറ്റ് അനുബന്ധ വിവരങ്ങളെ കുറിച്ചും അവബോധം നൽകി, കോട്ടക്കൽ ബാങ്ക് ഓഫ് ഇന്ത്യ മാനേജർ നജ്മ, കോട്ടക്കൽ യൂണിയൻ ബാങ്ക് മാനേജർ സനില കൃഷ്ണൻ, കോട്ടക്കൽ കേരള ബാങ്ക് മാനേജർ, കോട്ടക്കൽ കേരള ഗ്രാമീൺ അസിസ്റ്റൻ്റ് മാനേജർ മിഥുൻ എന്നിവർ പങ്കെടുത്തു.
ഭക്ഷ്യ സംസ്ക്കരണ പദ്ധതിയായ PMFME യെ കുറിച്ച് ജില്ലാ റിസോഴ്സ് പേഴ്സൺ ആദിൽ ക്ലാസ് എടുത്തു.
പൊന്മള പഞ്ചായത്ത് ഇഡിഇ വിഷ്ണു രാജേന്ദ്രൻ സംരംഭകർക്ക് വ്യവസായ വകുപ്പിന്റെ വിവിധ പദ്ധതികളെ കുറിച്ചും സേവനങ്ങളെ പറ്റിയും ക്ലാസ് എടുത്തു.
കെഎസ്ഇബി അസിസ്റ്റൻ്റ് എഞ്ചിനീയർ ഇക്ബാൽ കെഎസ്ഇബി കണക്ഷനുമായി ബന്ധപെട്ട് സംരംഭകർക്ക് ബോധവത്കരണം നടത്തി.
നോർക്ക റൂട്ട്‌സിൽ നിന്നുള്ള വിവിധ പദ്ധതികളെ കുറിച്ച് നോർക്ക റൂട്ട്സ് അസിസ്റ്റൻ്റ് സുബീഷ് വിശദീകരിച്ചു.
ജിഎസ്ടി വകുപ്പുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾക്ക് ഡി എസ് ടീ ഓ കോട്ടക്കൽ ഫൈസൽ മറുപടി നൽകി.
കോട്ടക്കൽ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ അരുൺ സാബു നഗരസഭയിൽ സംരംഭകർക്കായുള്ള പദ്ധതികളെ കുറിച്ച് വിശദീകരിച്ചു.
തുടർന്ന് സംരംഭകരും ഉദ്യോഗസ്ഥരും ചേർന്ന് ചർച്ച നടത്തുകയും സംരംഭകരുടെ സംശയങ്ങളും പ്രശ്നങ്ങളും ചർച്ച ചെയ്തു. ആറോളം സംരംഭകരുടെ 15 ഓളം ഉൽപന്നങ്ങൾ പ്രദർശനവും വിപണനവും നടത്തി.
സംരംഭക സഭയിൽ ഏർപ്പെടുത്തിയ ഹെല്പ് ഡെസ്ക് മുഖേന ഉദ്യം, FSSAI രജിസ്ട്രേഷൻ എന്നിവയുടെ സ്പോട് രജിസ്‌ട്രേഷനും നടന്നു. കോട്ടക്കൽ നഗരസഭ ഇഡിഇ ഫാത്തിമ പരിപാടിയിൽ നന്ദി അറിയിച്ചു.