വേങ്ങര: വേങ്ങരയിലെ ആഫിയ ഫാർമ ഉടമയും മുൻ പ്രവാസിയുമായ അഞ്ച് കണ്ടൻ മുഹമ്മദ് എന്ന കൊട്ടയിൽ കുഞ്ഞാണിയുടെ നിര്യാണത്തിൽ അഞ്ചു കണ്ടൻ ഫാമിലി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി.
അഞ്ചുകണ്ടൻ കുടുംബ അസോസിയേഷന്റെ എല്ലാ പ്രോഗ്രാമുകളിലും നിറസാനിധ്യവും പ്രചോദനവുമായിരുന്നു അദ്ദേഹം. കുടുംബ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനും അക്ഫ യുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ചെറുപ്പ വലിപ്പമില്ലാതെ എല്ലാവരെയും ഉൾക്കൊള്ളുവാനും ഉള്ള വിശാല മനസ്കത അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം അഞ്ചുകണ്ടൻ കുടുംബത്തിനാകെയും വലിയ നഷ്ടം തന്നെയാണ് എന്ന് യോഗം വിലയിരുത്തി.
അദ്ദേഹത്തിന്റെ ഓർമ നില നിർത്തുന്നതിന് ഈ വർഷം മുതൽ കുഞ്ഞാണിയുടെ പേരിൽ അക്ഫ വിദ്യാഭ്യാസ അവാർഡ് ഏർപ്പെടുത്താനും യോഗത്തിൽ തീരുമാനിച്ചു.
അനുശോചന യോഗത്തിൽ അക്ഫ പ്രസിഡൻ്റ് എ കെ സൈതലവി ഹാജി വലിയോറ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എകെ കുഞ്ഞാലൻ കുട്ടി ,വര്ക്കിങ് പ്രസിഡന്റ് എ. കെ കുഞിമുഹമ്മദ് ,ട്രഷറർ എ.കെ കുഞ്ഞീതുട്ടി ഹാജി,വേങ്ങര പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എ.കെ സലിം, അയൂബ് മാസ്റ്റർ പൂച്ചാലമാട്, എ കെ എ നസീർ, എ.കെ.സി യാസർ, എ.കെ.പി നാസർ, അബ്ദുൽ മജീദ് അരികുളം, അബ്ദുൽ ഖാദർ മുസ്ലിയാർ പൊട്ടിക്കല്ല്, എകെ നാസർ എകെ മാൻഷൻ എന്നിവർ സംസാരിച്ചു.