ഊരകം: 1986-87- കാലഘട്ടത്തിൽ ജി എച്ച് എസ് (ജി വി എച്ച് എസ് എസ്) വേങ്ങരയിൽ എസ് എസ് സി ബാച്ചിൽ പഠിച്ചവരാണ് ഫുട്‌ബോൾ മത്സരം സംഘടിപ്പിച്ച് പ്രായം ഒരു നമ്പരാണെന്ന് തെളിയിച്ചത്.
ബാച്ചിലെ അംഗങ്ങൾ റോയൽ എഫ് സി റിയാദ്, ഫാൽക്കൺ എഫ് സി അബുദാബി എന്നീ പേരിൽ രണ്ടു ടീമായി നിന്നാണ് മത്സരം നടത്തിയത്.
I.K മുജീബ് സ്പോൺസർ ചെയ്യുന്ന റോയൽ എഫ് സി റിയാദിന് വേണ്ടി അയ്യൂബ്, ഗിനീഷ്, എ കെ മൊയ്‌ദീൻ കുട്ടി, ബഷീർ സി, ഇസ്മായിൽമമ്പുറം, കൃഷ്ണൻ കുട്ടി, അലിഹസ്സൻ, ടി പി ഹനീഫ, വി എസ് ബഷീർ, ഇ കെ ഫസുലു, കാരി അബ്ദു, റാസി, മുരളി എന്നിവരും,
ഫാൽക്കൺ എഫ് സി അബുദാബിക്ക് വേണ്ടി ഡോ.ശംസുദ്ധീൻ താട്ടയിൽ, ബഷീർ തോട്ടശ്ശേരി, ടി വി റഷീദ്, സി എച്ച് സമീർ, താങ്കരാജ്, റഫീഖ് ബാവ, റഹീം പറങ്ങോടത്ത്, ബിനോദ്, ഇ കെ ലത്തീഫ്, ശിവശങ്കരൻ എന്നിവരും അണിനിരന്നു.
മത്സരത്തിൽ ഫാൽക്കൺ എഫ് സി അബൂദാബി വിജയിച്ചു. ചെറിയ ഇടവേളകളിൽ തുടർന്നും സൗഹൃദ മത്സരങ്ങൾ സംഘടിപ്പിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു.