വേങ്ങര: വേങ്ങരയിലെ ആഫിയ ഫാർമ ഉടമയും മുൻ പ്രവാസിയും ആയ അഞ്ച് കണ്ടൻ മുഹമ്മദ് എന്ന കൊട്ടയിൽ കുഞ്ഞാണിയുടെ നിര്യാണത്തിൽ വേങ്ങര ടൗൺ പൗരസമിതി അനുശോചനം രേഖപ്പെടുത്തി.
കാഴ്ചശക്തി നഷ്ടപെട്ടിട്ടും സ്വരം കൊണ്ടും സാന്നിധ്യം കൊണ്ടും ചുറ്റുപാടുകളെ തിരിച്ചറിഞ്ഞിരുന്ന കുഞ്ഞാണി പൗരസമിതിയുടെ എല്ലാ പ്രവർത്തനങ്ങളുമയും സഹകരിച്ച് പ്രവർത്തിച്ചിരുന്നു.
ഏവർക്കും പ്രിയങ്കരനായ വ്യക്തിത്വത്തിന് ഉടമയായിരുന്ന കുഞ്ഞാണി യുടെ കുടുംബത്തിന്റെയും ബന്ധുക്കളുടെയും ദുഖത്തിൽ ഞങ്ങളും പങ്ക്ചേരുന്നു എന്ന് വേങ്ങര ടൗൺ പൗരസമിതി പ്രസിഡന്റ് എം കെ റസാക്ക് പറഞ്ഞു.