എ ആർ നഗർ: മാട്ടറ മൊയ്തീൻകുട്ടി & ഫാത്തിമ കുട്ടി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ പുതിയ ഓഫീസ് പാലമംത്തിൽ ചിന പത്രാട്ടുപ്പാറയിൽ കുടുംബ കാരണവർ മാട്ടറ ബീരാൻകുട്ടി പുതിയത്ത് പുറായ ഉദ്ഘാടനം ചെയ്തു. മഹല്ല് ഖത്തീബ് സുബൈർ അൻവരി പ്രാർത്ഥന നടത്തി, മാട്ടറ കമ്മുണ്ണി ഹാജി അധ്യക്ഷത വഹിച്ചു. ഉദ്ഘാടന സമ്മോളനം മഹല്ല് സെക്രട്ടറി അബ്ദുൽ ഖാദർ ഫൈസി ഉദ്ഘാടനം ചെയ്തു, സലീം തങ്ങൾ, പോക്കർ അലി ഹാജി, പി കെ മൊയ്ദീൻകുട്ടി, ഹസ്സൻ മാസ്റ്റർ, മുഹമ്മദ് മഞ്ചേരി, ബ്ലോക്ക് മെമ്പർ അസീസ് എപി,വാർഡ് മെമ്പർ പ്രദീപ് കുമാർ, പി കെ മൂസ ഹാജി , മാട്ടറ കുഞ്ഞിമൊയ്ദീൻ ഹാജി,സക്കീർ ഹാജി, ഹസ്സൻ പി കെ ,എന്നിവർ സംസാരിച്ചു. ട്രസ്റ്റിൻ്റെ പ്രവർത്തനങ്ങൾ മാട്ടറ കമ്മുണ്ണി ഹാജി വിശദീകരിച്ചു.അഞ്ച് വർഷമായിട്ട് കിടപ്പ് രോഗികൾക്കും മറ്റും വേണ്ട കട്ടിൽ, വാട്ടർ ബെഡ് , വീൽ ചെയർ,ഊന്ന് വടി, ഓക്സിജൻ സിലിണ്ടർ, തുടങ്ങി ആവശ്യ സാധനങ്ങൾ നിലവിൽ വിതരണം ചെയ്യുന്നുണ്ട്,ട്രസ്റ്റിൻ്റെ പ്രവർത്തനങ്ങൾ ആരോഗ്യം വിദ്യാഭ്യാസം, ജീവകാരുണ്യം, ലഹരി വിരുദ്ധ പ്രവർത്തനം തുടങ്ങിയവയാണ് ട്രസ്റ്റിൻ്റെ പ്രവർത്തന മേഖലയെന്നും ട്രസ്റ്റ് പദ്ധതികൾ കുടുംബ ഫണ്ട് ഉപയോഗിച്ചാണ് നടപ്പിലാക്കുന്നതെന്നും വിഷൻ 2025 ന്റെ ഭാഗമായി കിടപ്പ് രോഗികൾക്കും മറ്റും വേണ്ട ആവശ്യ സാമഗ്രികകൾ കുടും ബത്തിന് പുറമെ മറ്റുള്ളവർക്കും നൽകുമെന്ന് യോഗത്തിൽ കമ്മുണ്ണി ഹാജി പ്രഖ്യാപിച്ചു. ഷൗക്കത്ത് മാട്ടറ, അബ്ബാസ് മാട്ടറ, മുജീബ് മാട്ടറ,ഷംസു മാട്ടറ, സലീം മാട്ടറ, സിദ്ധീഖ് മാട്ടറ, ജഹ്ഫർ മാട്ടറ, മൊയ്ദീൻകുട്ടി മാട്ടറ, ഷറഫലി മാട്ടറ, എന്നിവർ നേതൃത്വം നൽകി,മാട്ടറ മൂസ ഹാജി സ്വാഗതവും ഹംസ മാട്ടറ നന്ദിയും പറഞ്ഞു.
മാട്ടറ ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു
admin