വേങ്ങര: കുറ്റൂർ നോർത്ത് കെ.എം.ഹയർ സെക്കന്ററി വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്കായി വാന നിരീക്ഷണവും നക്ഷത്ര പഠന ക്ലാസും സംഘടിപ്പിച്ചു. സ്റ്റെല്ലാക്സ് എന്ന് പേര് നൽകിയ പരിപാടിയിൽ സംസ്ഥാന പാഠ പുസ്തക സമിതി അംഗവും മലപ്പുറം അമേച്വർ ആസ്ട്രോണമേഴ്‌സ് പ്രവർത്തക സമിതി അംഗവുമായ റഷീദ് ഓടക്കൽ ക്ലാസ് നയിച്ചു.
സ്കൂൾ മാനേജർ ഹുസ്സൈൻ ഹാജി ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ പ്രധാനാധ്യാപകൻ പി സി ഗിരീഷ് കുമാർ അധ്യക്ഷം വഹിച്ചു. ഡെപ്യൂട്ടി എച്ച് എം എസ് ഗീത, വി ഷാജിത്, പി ഷംന, പി ജോഷിത്ത്, കെ സാബിക്ക്, അഭിൻ, ഫായിസ് എന്നിവർ സംസാരിച്ചു.
അർദ്ധ വാർഷിക പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുകയും വിവിധ കലാപരിപാടികൾ അരങ്ങേറുകയും ചെയ്തു.