"തണലാണ് കുടുംബം" ടേബിൾ ടോക്ക് സംഘടിപ്പിച്ചു

വേങ്ങര: ഏരിയ ജമാഅത്തെ ഇസ്ലാമിയുടെ ആഭിമുഖ്യത്തിൽ  "തണലാണ് കുടുംബം" എന്ന വിഷയത്തിൽ നടക്കുന്ന ക്യാമ്പയിന്റെ ഭാഗമായി ടേബിൾ ടോക്ക് സംഘടിപ്പിച്ചു. ക്ഷണിക്കപ്പെട്ട മഹല്ല് ഭാരവാഹികൾ, സംഘടനാ നേതാക്കൾ, പൊതു പ്രവർത്തകർ എന്നിവരടങ്ങിയ 
പ്രൗഡഗംഭീരമായ സദസ്സിൽ ജമാഅത്തെ ഇസ്ലാമി മേഖല നാസിം വി. പി. ബഷീർ വിഷയാവതരണം നടത്തി. കുടുംബ സംവിധാനം ദൈവത്തിന്റെ വരദാ നമാണെന്നും മനുഷ്യ നാഗരികതയുടെ കേന്ദ്രബിന്ദു കുടുംബമാണെന്നും അതിനെ തകർത്തു നവലിബറൽ ആശയങ്ങൾ വഴി സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കുന്ന പ്രവണതക്കെതിരെ പോരാടാനും അദ്ദേഹം സദസ്യരെ ഉണർത്തി.
കുടുംബത്തിന്റെ പ്രാധാന്യം,  അംഗങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ, വിവാഹം, ഭാര്യ ഭർതൃ ചുമതലകൾ, ലിബറലിസം, വിവാഹ പൂർവ്വ കൗൺസിലിങ്‌, കുട്ടികളെ വളർത്തൽ, അമിതമായ സോഷ്യൽ മീഡിയ പ്രവണത, മദ്യം, മയക്കുമരുന്ന്, കുടുംബ ജീവിതത്തോടുള്ള വിരക്തി, മഹല്ലുകളുടെ ഉത്തരവാദിത്തം, മദ്രസ്സ വിദ്യാഭ്യാസം, വിശ്വാസരഹിത്യം ഒക്കെ ചർച്ചയിൽ പങ്കെടുത്ത ക്ഷണിതാക്കൾ പരാമർശിച്ചു.
പ്രൊഫ.ടി.മൊയ്‌ദീൻ, കെ. ഹസ്സൻ മാസ്റ്റർ, മുബാറക്ക് ഗാന്ധിക്കുന്നു, ഇബ്രാഹിംകുട്ടി മാസ്റ്റർ, പൂഴിത്തറ ബാവ, ഹംസക്കുട്ടി മരുതിൽ, എം. കെ. സൈനുദ്ധീൻ ഹാജി, അസീസ് ഹാജി പക്കിയൻ, കുട്ടി ആലി, എം. എൻ. മുജീബ്, എ. കെ. ഹംസ, നൗഫൽ മാളിയേക്കൽ, സൈദലവി. യു, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ഏരിയ ആക്ടിങ് പ്രസിഡന്റ്‌ അഷ്‌റഫ്‌ പാലേരി അധ്യക്ഷ്യം വഹിച്ചു. ബഷീർ പുല്ലമ്പലവൻ സ്വാഗതം പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}