എളമ്പുലാശ്ശേരി സ്കൂളിൽ പിടിഎ ശാക്തീകരണ ക്യാമ്പ് സംഘടിപ്പിച്ചു

തേഞ്ഞിപ്പലം: എളമ്പുലാശ്ശേരി എ എൽ പി സ്കൂൾ പിടിഎ കമ്മറ്റിയുടെ നേതൃത്വത്തിൽ പിടിഎ ശാക്തീകരണ ക്യാമ്പ് സംഘടിപ്പിച്ചു. ഉണർവ് എന്ന പേരിൽ സംഘടിപ്പിച്ച ക്യാമ്പ് സ്കൂൾ പാഠപുസ്തക സമിതി അംഗം അജ്മൽ കക്കോവ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് എം ഷാനവാസ് അധ്യക്ഷത വഹിച്ചു. 
വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക.
സ്കൂൾ മാനേജർ എം മോഹന കൃഷ്ണൻ, ഹെഡ്മിസ്ട്രസ് പിഎം ശർമിള, പൂർവവിദ്യാർത്ഥ സംഘടന പ്രസിഡണ്ട് എം വീരേന്ദ്രകുമാർ, പി മുഹമ്മദ് ഹസ്സൻ, എം അഖിൽ, മാതൃസമിതി പ്രസിഡണ്ട് സിനി എം കെ എന്നിവർ പ്രസംഗിച്ചു.
പ്രചോദനാത്മകമായ ഗാർഹികാന്തരീക്ഷം,
കുട്ടിക്കു നൽകേണ്ട പഠന
വൈകാരിക പിന്തുണ,സ്കൂൾ പ്രവർത്തനങ്ങളിൽ
 രക്ഷിതാവിന്റെ ഫലപ്രദമായ പങ്കാളിത്തം തുടങ്ങിയ വിവിധ സെഷനുകളിലായിട്ടാണ് ക്യാമ്പ് നടന്നത്. 
വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക.
ഇതോടനുബന്ധിച്ച് ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന ഹെഡ്മിസ്ട്രസ്  പി എം ഷർമിള ടീച്ചർ കുട്ടികൾക്കും രക്ഷിതാക്കൾക്കും ബിരിയാണി നൽകി സൽക്കരിച്ചു. രക്ഷിതാക്കൾക്ക് വേണ്ടി നടത്തിയ മത്സരങ്ങളിൽ സൗമ്യ, അമ്പുജ എന്നിവർ സമ്മാനങ്ങൾക്ക് അർഹരായി. കുട്ടികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവരുടെ കലാപരിപാടികളും നടന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}