വേങ്ങര: കൂരിയാട് പനമ്പുഴ പാലം വീതി കൂട്ടി പുതുക്കി പണിയണമെന്ന് വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി ഹസീന ഫസൽ. 45 വർഷത്തിലധികം പഴക്കമുള്ള വീതി കുറഞ്ഞ പനമ്പുഴ പാലം നിലനിർത്തി എൻ എച്ച് 66 ദേശീയ പാതയുടെ പണി പുരോഗമിക്കുന്നതറിഞ്ഞ് വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് മെമ്പർമാരായ കുറുക്കൻ മുഹമ്മദ്, മജീദ് മടപ്പള്ളി, പി കെ അൻവർ മാഷ് എന്നിവർ സ്ഥലം സന്ദർശിച്ചു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. നിലവിലുള്ള പാലത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. വീതി കുറഞ്ഞ പാലം ദേശീയ പാതയാക്കി ഉപയോഗിക്കാനാണ് എൻ, എച്ച്, ഐ യുടെ നിർദേശം.
വീതി കൂട്ടാൻ സ്ഥലമുണ്ടായിരിക്കെ നിലവിലെ പാലം ഉപയോഗിക്കുന്നത് ദേശീയ പാതയുടെ ലക്ഷ്യത്തെ ഹനിക്കുന്നതും ഭാവിയിൽവലിയ രീതിയിൽ റോഡ് ബ്ലോക്കിനും പാലത്തിന്റെ തകർച്ചക്കും കാരണമാകും, ആയതിനാൽ പഴയ പനമ്പുഴ പാലം പൊളിച്ച് മാറ്റി റോഡിന് അനുസൃതമായ വീതിയിൽ പുനർനിർമിക്കണമെന്ന ആവശ്യം പഞ്ചായത്ത് ബോർഡ് യോഗത്തിൽ തീരുമാക്കി നേഷണൽ ഹൈവേ അതോറിട്ടിയോട് ആവശ്യപ്പെടുമെന്ന് പ്രസിഡന്റ് അറിയിച്ചു.