ആമിനക്ക് സ്വപ്ന വീടായി ദാറുല്‍ ഖൈര്

വേങ്ങര: ശരീരത്തിന് ചലന ശേഷി നന്നേകുറവുള്ള വീല്‍ ചെയറില്‍ മാത്രം സഞ്ചരിക്കാന്‍ കഴിയുന്ന ആമിനക്ക് സ്വപ്ന വീടായി. പറപ്പൂര്‍ സര്‍ക്കിളിലേ പുഴച്ചാല്‍ യൂണിറ്റ് സാന്ത്വനത്തിന്റെ നേതൃത്വത്തിലാണ് സ്വപ്നം സാക്ഷാല്‍ക്കരിച്ചത്.  മാതാവിനെ കര്‍ണ്ണടകയിലേക്കാണ് വിവാഹം ചെയ്തതെങ്കിലും പിതാവ് താമസിച്ചിരുന്ന വീട്ടിലായിരുന്നു താമസിച്ച് വന്നത് ഇവരുടെ മൂത്ത മകളാണ് ആമിന. ജന്മന
സെറിബ്രല്‍ പാള്‍സി രോഗ ബാധിതയായ ആമിനക്ക് ചലനശേഷി ഇല്ലാത്തത് കാരണം വീല്‍ ചെയറിലോ എടുത്ത് കൊണ്ട് പേവുകയോ ചെയ്യുകയാണ് പതിവ്. പഠിച്ച സ്ക്കൂളുകളില്‍ നിന്നും മികച്ച പ്രോത്സാഹനമാണ് ഇവര്‍ക്ക് ലഭിച്ചത്. പ്ലസ് ടൂ പരീക്ഷയും പാസായതോടെ മികച്ച അക്കൗണ്ടിംങ് ജോലിയെന്ന ആഗ്രഹത്തോടെ മാലറമ്പ് മലബാര്‍ കോളേജ് ഓഫ് അഡ്വാന്‍സിഡ് സ്റ്റഡീസില്‍ ഡിഗ്രിക്ക് ചേര്‍ന്ന് പഠിച്ച് വരികയാണ്. സ്വന്തമായി ഇവര്‍ക്ക് ഭൂമി പോലുമില്ലാത്തത് വീടെന്ന സ്വപ്നത്തിന് തടസമായി. ഇതോടെ പുഴച്ചാല്‍ യൂണിറ്റ് കേരള മുസ്ലീം ജമാഅത്തിന്റെ നേതൃത്വത്തില്‍ പദ്ധതി തയ്യാറാക്കുകയായിരുന്നു. പറിച്ച് നടലിന്റെ വേദന ഒഴിവാക്കാന്‍ താമസിച്ച് വന്ന വീടിന് സമീപം തന്നെ നാലു സെന്റ് സ്ഥലം വാങ്ങിയാണ് ഭവനം യാഥാര്‍ത്യമാക്കിയത്. വീട്  വീല്‍ ചെയര്‍ സൗഹൃദമാക്കി ആമിനക്ക് സഞ്ചരിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. വീടിന് വൈദ്യുതി, കിണര്‍ തുടങ്ങിയ മുഴുവന്‍ സൗകര്യങ്ങളും ദാറുല്‍ ഖൈര്‍ കമ്മിറ്റി ഒരുക്കിയിട്ടുണ്ട്. ടി കുഞാലസന്‍ ഹാജി ചെയര്‍മാനും ടി മൊയ്തീന്‍ കുട്ടി കണ്‍വീനറും കെ കെ കുഞോന്‍ ഹാജി ഫിനാന്‍സ് സെക്രട്ടറിയുമായുള്ള സമിതിയാണ് പദ്ധതിക്ക് നേതൃത്ത്വം നല്‍കി വരുന്നത്. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക.പദ്ധതി സമര്‍പ്പണം റിപ്പബ്ലിക് ദിനത്തില്‍ ഞായറാഴ്ച (ജനു.26)
വൈകുന്നേരം മൂന്നുമണിക്ക് ഹജ്ജ്, വഖഫ് മന്ത്രി വി അബ്ദുറഹ്മാന്‍ നിര്‍വ്വഹിക്കും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലക്ഷ്മണന്‍ ചക്കുവായില്‍, പഞ്ചായത്ത് അംഗങ്ങളായ ഇ കെ സൈതുബിന്‍, എ പി ഹമീദ്, കേരള മുസ്ലീം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷന്‍ പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, എസ് എം എ ജില്ലാ ട്രഷറര്‍ അബ്ദുല്‍ ഖാദര്‍ അഹ്സനി മമ്പീതി, യൂസുഫ് സഖാഫി കുറ്റാളൂര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. വൈകീട്ട് ആറരക്ക് നടക്കുന്ന ചടങ്ങില്‍ പ്രമുഖ പ്രഭാഷകന്‍ അബ്ദുസമദ് സഖാഫി മായനാട് പ്രസംഗിക്കും. സമാപന സംഗമത്തന് സയ്യിദ് ജാഫര്‍ തുറാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് ജരീര്‍ അഹ്സനി നേതൃത്ത്വം നല്‍കും
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}