പറപ്പൂർ: മെക് സെവൻ ആലച്ചുള്ളി വനിത യൂണിറ്റ് പാലിയേറ്റീവ് ദിനമായ ജനുവരി 15 ന് ശേഖരിച്ച ഫണ്ട് കൈമാറി. പറപ്പൂർ പെയിൻ പാലിയേറ്റീവിൽ വെച്ച് നടന്ന ചടങ്ങിൽ പഞ്ചായത്ത് മെമ്പർ താഹിറ ടീച്ചറുടെ സാനിധ്യത്തിൽ മെക് സെവൻ കോഓർഡിനേറ്റർ റഹീന മോൾ പാലിയേറ്റീവ് സിസ്റ്റർ സഫിയക്ക് ഫണ്ട് കൈമാറി.
പരിപാടിയിൽ പാലിയേറ്റീവ് വൈസ് പ്രസിഡൻ്റ് മൊയ്തുട്ടി ഹാജി, സിസ്റ്റർ സുമയ്യ, മെക് സെവൻ ട്രെയിനർമാർ ഹാജറ ബീവി ടീച്ചർ, നസ്മ, ബദരിയ്യ, ഹനീഫ ടി.പി, പാലിയേറ്റീവ് സിസ്റ്റർ സുമയ്യ, ഡ്രൈവർ ബാവ എന്നിവർ സംബന്ധിച്ചു.