വേങ്ങര മാർക്കറ്റ് റോഡ് വർക്കുമായി ബന്ധപെട്ട് വ്യാപാരി ജനറൽ സെക്രട്ടറി ചർച്ച നടത്തി

വേങ്ങര: ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർ മുജീബ് റഹ്മാന്റെ ഓഫീസിൽ ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ അസീസ് (സിഎം) പറങ്ങോടത്ത്, വേങ്ങര പഞ്ചായത്ത് മെമ്പർ സലീം അഞ്ചുകണ്ടൻ എന്നിവരുടെ സാന്നിധ്യത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യുണിറ്റ് ജനറൽ സെക്രട്ടറി 
എം കെ സൈനുദ്ധീൻ ഹാജി  വേങ്ങര മാർക്കറ്റ് റോഡ്മായി ബന്ധപ്പെട്ട് ചർച്ച നടത്തി.

അദ്ദേഹം ഇപ്പോൾ അതിന്റെ നിലവിലുള്ള എല്ലാ അവസ്ഥകളും സംസാരിച്ചു അതിന്റെ കുറച്ചു നിയമ തടസങ്ങൾ മാത്രം ആണ് പണി തുടങ്ങാൻ വൈകിയത് എന്നും ഇനി കോൺടാക്ടർ അതിന്റെ പണി അടുത്ത (15.01.2025)ന് ബുധൻ രാവിലെ തറയിട്ടാലിൽ നിന്നും തുടങ്ങി വേങ്ങര മെയിൻ റോഡ് വരെ 
എം സാൻന്റ് ഇട്ട് തുടങ്ങി പിന്നെ മെയിൻ റോഡ് മുതൽ മാർക്കറ്റ് റോഡിൽ നിന്നും ഇന്റർ ലോക്ക് പതിക്കൽ തുടങ്ങുന്ന രീതിയിൽ പെട്ടന്ന് തന്നെ അതിന്റെ പണി തീർത്ത് തരാം എന്ന് അദ്ദേഹം എനിക്കും അസീസ് സാഹിബിനും സലീം സാഹിബിനും ഉറപ്പ് തന്നിട്ട് ഉണ്ട് എന്ന് സൈനുദ്ധീൻ ഹാജി വേങ്ങര ലൈവിനോട് പറഞ്ഞു.
അവിടെ ഉള്ള കച്ചവടക്കാർക്കും  അവിടെ താമസക്കാർക്കും ഉള്ള ബുദ്ധിമുട്ടും വിഷമങ്ങളും ഞങ്ങൾ വളരെ കാര്യമായ രീതിയിൽ തന്നെ അദ്ദേഹത്തെ പറഞ്ഞു മനസിലാക്കി കൊടുത്തു. ഇനി ഒരു വൈകൽ ഉണ്ടാവില്ല എന്ന് അദ്ദേഹം ഉറപ്പ്‌ തന്നിട്ടുണ്ട്.

അടുത്ത പതിനഞ്ചിനു ബുധൻ രാവിലെ തന്നെ പണി തുടങ്ങും. അതോടപ്പം അതിനു വേണ്ടി നേരമില്ലാഞ്ഞിട്ടും എന്നോടൊപ്പം
അസിസ്റ്റന്റ് എക്സി ക്യുട്ടീവ് എൻജിനിയർ മുജീബ് റഹ്മാനെ കാണാൻ കൂടെ വന്ന മെമ്പർ മാരായ അസീസിനും എ. കെ സലീമിനും സൈനുദ്ദീൻ ഹാജി നന്ദി അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}