പേരാമ്പ്രയിൽ വയോധികൻ കി‌ണറ്റിൽ വീണ് മരിച്ചു

കോഴിക്കോട്: പേരാമ്പ്രയിൽ വയോധികൻ കി‌ണറ്റിൽ വീണ് മരിച്ചു.കൊളക്കണ്ടിയിൽ നാരായണൻ നായരാണ് ഇന്ന് ഉച്ചയോടെ വീട്ടുമുറ്റത്തെ കിണറിൽ വീണത്. ഏതാണ്ട് അൻപതടിയോളം താഴ്ച്‌ചയുള്ള കിണറ്റിലാണ് വയോധികൻ വീണത്.

പേരാമ്പ്രയിൽ നിന്നും അഗ്നിരക്ഷാ സേനയെത്തി കിണറിൽ നിന്നും ആളെ കരയ്ക്കെടുത്ത് ഉടനെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സ്റ്റേഷൻ ഓഫീസർ സി.പി.ഗിരീശൻ, സീനിയർ ഫയർ ആൻഡ് റെസ്ക ഓഫീസർ കെ ടി.റഫീഖ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്.

നിലയത്തിലെ ഉദ്യോഗസ്ഥരായ പി.സിജീഷ്, ആർ.ജിനേഷ്, എം മനോജ്, പി.സി.ധീരജ് ലാൽ, പി.പി.രജീഷ്, പി.സജിത്ത്, ഹോം ഗാർഡ്മ‌മാരായ കെ.രാജേഷ്, വി.എൻ.വിജേഷ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}