പറപ്പൂർ: ജനുവരി 15 പാലിയേറ്റീവ് ദിനത്തിൽ പി എസ് എസ് പുഴച്ചാൽ ക്ലബ് ബക്കറ്റ് പിരിവ് നടത്തി പറപ്പൂർ ഹോപ്പ് ഫൗണ്ടേഷൻ പെയിൻ & പാലിയേറ്റിവിന് ഫണ്ട് കൈമാറി.
പാലിയേറ്റീവിൽ വെച്ച് തയ്യിൽ ഇബ്രാഹിം പ്രസിഡൻറ് സി. അയമുതു മാസ്റ്റർക്ക് ഫണ്ട് കൈമാറി.
ചടങ്ങിൽ ക്ലബ് ഭാരവാഹികളായ കൊമ്പൻ അസീസ്, ടി കെ മുഹമ്മദ് അലി, കെ എം മൊയ്തീൻ, പുലാക്കൽ സമദ്, ഫാറൂഖ് പൂളക്കൽ, എന്നിവരും പാലിയേറ്റീവ് സെക്രട്ടറി വി.എസ് മുഹമ്മദ് അലി, ടി.പി ഹനീഫ, എം കെ ബാപ്പു എന്നിവരും പങ്കെടുത്തു.